Tuesday, March 24, 2026 Last Updated 11 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Monday 21 Apr 2025 11.13 AM

കൊല്ലത്ത് വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി

house, owner, dead, gas, cylinder, open, kollam, eroor

കൊല്ലം: കൊല്ലം ഏരൂരില്‍ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. ഏരൂര്‍ സ്വദേശി വിനോദാണ് മദ്യലഹരിയില്‍ ആത്മഹത്യ ചെയ്തത്. ഇന്നലെയായിരുന്നു ഈ സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും വീട്ടിലുണ്ടായിരുന്ന ഭാര്യയേും മരുമകളേയും, കുഞ്ഞിനേയും പുറത്തേക്കിറക്കി വിട്ട ശേഷമായിരുന്നു ഇയാള്‍ ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ടത്.

ശേഷം ഇയാള്‍ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. വിനോദ് കുമാര്‍ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ മരുമകള്‍ പോലീസിനെ വിളിച്ചിരുന്നെങ്കിലും പോലീസ് എത്തിയില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. അതേസമയം വിനോദ് കുമാര്‍ സ്ഥിരം മദ്യപാനിയാണെന്നാണ് കുടംബം പറഞ്ഞത്.

Ads by Google
Monday 21 Apr 2025 11.13 AM
YOU MAY BE INTERESTED
Ads by Google
Ads by Google