Tuesday, March 24, 2026 Last Updated 11 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Monday 21 Apr 2025 10.28 AM

കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവം: സംഘാടകര്‍ക്കെതിരെ കേസെടുത്ത് പോലീസ്

kothamangalam, football, gallery, collapse

കൊച്ചി: കോതമംഗലം അടിവാറ് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഉറപ്പാക്കാതെയാണ് ഗ്യാലവറി ഒരുക്കിയതെന്ന് പോലീസ് ചൂണ്ടികാട്ടി. പോത്താനിക്കാട് പോലീസ് ആണ് കേസെടുത്തത്.

അടിവാട് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയാണ് ഗാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റത്. താല്‍ക്കാലിക ഗ്യാലറി ഒരു വശത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. നാലായിരത്തിലധികം പേര്‍ മത്സരം കാണാനെത്തിയിരുന്നു. മത്സരം തുടങ്ങുന്നതിന് മുന്‍പായിരുന്നു അപകടം.

അടിവാട് മാലിക് ദിനാര്‍ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു അപകടം ഉണ്ടായത്. ഹീറോ യങ്സ് എന്ന ക്ലബായിരുന്നു ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

Ads by Google
Monday 21 Apr 2025 10.28 AM
YOU MAY BE INTERESTED
Ads by Google
Ads by Google