Wednesday, March 25, 2026 Last Updated 3 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 13 Apr 2025 08.36 PM

ചണ്ഡിഗഡ്–മണാലി ഹൈവേയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 31 പേർക്ക് പരുക്ക്

uploads/news/2025/04/775792/11.gif
photo - twitter

ഷിംല : ഹിമാചൽപ്രദേശിലെ ചണ്ഡിഗഡ്–മണാലി ഹൈവേയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. 31 പേർക്ക് പരുക്കേറ്റതായാണു വിവരം. കുളു ജില്ലയിലെ കാസോളിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നു പുലർച്ചെ നാലുമണിക്കായിരുന്നു സംഭവം.

ഡ്രൈവറും കണ്ടക്ടറും അടക്കം 31 പേർക്കാണു പരുക്കേറ്റത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ നെർചോക് മെഡിക്കൽ കോളജിലേക്ക് മാറ്റി. അമിത വേഗതയാണു അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Ads by Google
Sunday 13 Apr 2025 08.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google