Wednesday, March 25, 2026 Last Updated 6 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 13 Apr 2025 04.45 PM

വിഷുകൈനീട്ടം അയക്കാം, അക്കൗണ്ട് നമ്പർ: 39229924684; ഒരു വയലിന് 6 ലക്ഷം രൂപയിലധികം വില, കുട്ടികൾക്ക് കരുതലാകാം

ഇതിലൂടെ അനേകം കുഞ്ഞുങ്ങൾക്ക് ആശ്വാസമാകാൻ കഴിഞ്ഞിട്ടുണ്ട്
vishu

സർക്കാരിന്‍റെ അപൂർവ രോഗ ചികിത്സാ പദ്ധതിക്ക് കൈത്താങ്ങാൻ 'വിഷു കൈനീട്ടം' ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് അപൂർവ രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായി സർക്കാർ കെയർ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. ഇതിലൂടെ അനേകം കുഞ്ഞുങ്ങൾക്ക് ആശ്വാസമാകാൻ കഴിഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ജീവിതത്തിലും വിസ്മയകരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 8 വയസ് വരെയുണ്ടായിരുന്ന ചികിത്സ 12 വയസ് വരെയായി ഉയർത്തി.

അത് 18 വയസ് വരെയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് സർക്കാർ ബജറ്റിലൂടെ മാത്രം നിർവഹിക്കാൻ കഴിയുന്ന ഒന്നല്ല. കാരണം ഇത്തരം ചികിത്സയ്ക്കുള്ള ഒരു വയൽ മരുന്നിന് 6 ലക്ഷം രൂപയിലധികമാകും. ആജീവനാന്തം പല രോഗങ്ങൾക്കും മരുന്ന് കഴിക്കേണ്ടി വരുന്നതിനാൽ ചികിത്സയ്ക്കായി കോടിക്കണക്കിന് രൂപ ചെലവ് വരും. ഈ അവസരത്തിൽ നമുക്ക് കഴിയാവുന്നത് ഈ കുഞ്ഞുങ്ങൾക്കായി നൽകുക. അത് എത്രയായാലും, ഓരോ രൂപയും വിലപ്പെട്ടതാണ്. അപൂർവ രോഗങ്ങൾക്കെതിരെ, ഈ കുഞ്ഞുങ്ങൾക്കായി നമുക്ക് ഒന്നിച്ച് ചേരാമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
.
വിഷുകൈനീട്ടം അയയ്ക്കേണ്ട അക്കൗണ്ട് നമ്പർ: 39229924684

IFSC Code: SBIN0070028

Ads by Google
Sunday 13 Apr 2025 04.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google