Wednesday, March 25, 2026 Last Updated 54 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Apr 2025 02.10 PM

ചാലക്കുടിയിലെ ഫെഡറല്‍ ബാങ്ക് കവര്‍ച്ച കേസ്: കുറ്റപ്പത്രം സമര്‍പ്പിച്ചു

chalakkudy, federal, bank, robbery, case

തൃശ്ശൂര്‍: ചാലക്കുടിയിലെ ഫെഡറല്‍ ബാങ്ക് പോട്ട ശാഖയില്‍ നിന്നും 15 ലക്ഷം രൂപ കവര്‍ന്ന കേസില്‍ കോടതിയില്‍ സമര്‍പ്പിച്ചു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി രൂപികരിച്ച സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം തയ്യാറാക്കിയ കുറ്റപത്രം ചാലക്കുടി ജെഎഫ്‌സിഎം കോടതിയിലാണ് സമര്‍പ്പിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 4നാണ് ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയില്‍ നിന്നും ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബന്ദിയാക്കിയ ശേഷം റിജോ ആന്റണി എന്നയാള്‍ 15 ലക്ഷം രൂപ കവര്‍ന്നത്. സംഭവം നടന്ന് മൂന്നാം ദിവസം തന്നെ പ്രതിയെ ആശാരിപ്പാറയില്‍ നിന്നുള്ള വീട്ടില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു. പ്രതി ഇപ്പോള്‍ വിയ്യൂര്‍ ജില്ല ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.

Ads by Google
Saturday 12 Apr 2025 02.10 PM
YOU MAY BE INTERESTED
Ads by Google
Ads by Google