Wednesday, March 25, 2026 Last Updated 55 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Apr 2025 01.52 PM

ജനങ്ങള്‍ കേട്ടത് വ്യാഖ്യാനം കൊണ്ടുമാറ്റാനാകില്ല ; മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി

uploads/news/2025/04/775577/PK-Kunjhalikkutty.gif

മലപ്പുറം: വെറുപ്പിന്റെ രാഷ്രീയം ആര് പറഞ്ഞാലും അംഗീകരിക്കില്ലെന്നും ജനങ്ങള്‍ കേട്ടത് വ്യഖ്യാനം കൊണ്ട് മാറ്റാന്‍ നോക്കേണ്ടെന്നും മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്‌ളീംലീഗിന് മതേതരത്വം വെളിപ്പെടാന്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും പറഞ്ഞു. എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്റെ പ്രസംഗത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായിരുന്നു മറുപടി.

വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ന്യായീകരിക്കുന്നത് തെങ്ങില്‍ തേങ്ങ കക്കാന്‍ കയറി പിടിക്കപ്പെട്ടാല്‍ അപ്പുറത്തെ പറമ്പിലെ കുറുന്തോട്ടി നോക്കിയതാണെന്ന് പറഞ്ഞ പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പ്രസ്താവന വളച്ചൊടിക്കപ്പെട്ടെന്നും സ്വതസിദ്ധമായ ശൈലിയുള്ള പ്രസംഗം വക്രീകരിച്ചു രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമങ്ങളാണു നടന്നതെന്നും പറഞ്ഞു.

ഏതെങ്കിലും മതത്തിനെതിരേ നിലപാടു സ്വീകരിക്കുന്ന ആളല്ല വെള്ളാപ്പള്ളി നടേശനെന്നും ജനങ്ങളുടെ കാര്യമാണ് പറഞ്ഞത്. ഏതിനെയും എതിര്‍ത്തു രാഷ്ട്രീയനേട്ടം കൊയ്യാനുള്ള നീക്കം തിരിച്ചറിയണം.

മനുഷ്യനെ ഭിന്നിപ്പിച്ചു നേട്ടം കൊയ്യാന്‍ കാത്തിരിക്കുന്ന വര്‍ഗീയശക്തികളെ നേരിടാന്‍ ഗുരുവിന്റെ ദര്‍ശനങ്ങള്‍ കൂടുതല്‍ കരുത്തോടെ പ്രാവര്‍ത്തികമാക്കണം. ഇതര മനസുകളില്‍ വിദ്വേഷവും വെറുപ്പും സൃഷ്ടിച്ചു മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മതപരമായ ആഘോഷങ്ങള്‍ പോലും ഇത്തരക്കാര്‍ ആക്രമണത്തിനു വേദിയാക്കുകയാണെന്നും പറഞ്ഞു.

Ads by Google
Saturday 12 Apr 2025 01.52 PM
YOU MAY BE INTERESTED
Ads by Google
Ads by Google