Wednesday, March 25, 2026 Last Updated 3 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Apr 2025 12.28 PM

പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങള്‍ ബിനോയ് വിശ്വം പറയേണ്ട ; മറുപടിയുമായി വി. ശിവന്‍കുട്ടി

uploads/news/2025/04/775570/v-shivankutty.gif

തിരുവനന്തപുരം: കേസ് കൈകാര്യം ചെയ്യാന്‍ വീണയ്ക്ക് അറിയാമെന്നും അക്കാര്യത്തില്‍ ഉത്ക്കണ്ഠ വേണ്ടെന്നും സിപിഎം നേതാവ് ബിനോയ് വിശ്വത്തിന് മന്ത്രി വി ശിവന്‍കുട്ടിയുടെ മറുപടി. രാഷ്ട്രീയ ദുഷ്ടലാക്കോടു കൂടിയ കേസില്‍ പിണറായിക്ക് എല്‍ഡിഎഫിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടെന്നും പറഞ്ഞു. മാസപ്പടി കേസില്‍ വീണയെ പിന്തുണച്ച് എത്തുന്നതിനെ ബിനോയ് വിശ്വം നേരത്തേ വിമര്‍ശിച്ചിരുന്നു.

ഇതിന് മറുപടിയുമായിട്ടാണ് വി ശിവന്‍കുട്ടി എത്തിയത്. ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് മുന്നണിയോഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു പ്രധാനമന്ത്രിയുടെ ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ നടത്തിയ വിമര്‍ശനത്തിനും വി ശിവന്‍കുട്ടി മറുപടി നല്‍കി.

പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങള്‍ ബിനോയ് ഏറ്റെടുക്കേണ്ടതില്ലെന്നും പിഎം ശ്രീയില്‍ ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് മന്ത്രിസഭാ തീരുമാനം മാറ്റിയതെന്നും പറഞ്ഞു. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലും ബിനോയ് വിശ്വം വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ കാശായത് കൊണ്ട് കേരളം വാങ്ങാതിരിക്കേണ്ട കാര്യമില്ല. മൂന്ന് പദ്ധതികള്‍ കേന്ദ്ര ഫണ്ടോടെ കൃഷി വകുപ്പും നടപ്പാക്കുന്നുണ്ട്. വികസനത്തിന് കേന്ദ്ര പണം ചെലവഴിക്കുന്നതില്‍ എന്താണ് തെറ്റെന്നും ചോദിച്ചു. അഭിപ്രായ വ്യത്യാസം മാറിയിട്ട് ഇനി ചര്‍ച്ച ചെയ്താല്‍ മതി.

പിണറായിയുടെ പേര് സര്‍ക്കാരിന് പറയുന്നതില്‍ കുശുമ്പിന്റെ കാര്യം ഇല്ല. ബിനോയ് വിശ്വം മുഖ്യമന്ത്രിയായാലും അങ്ങനെയാണ് പറയുകയെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

Ads by Google
Saturday 12 Apr 2025 12.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google