Wednesday, March 25, 2026 Last Updated 53 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Apr 2025 08.33 AM

തഹാവൂര്‍ റാണയ്ക്കെതിരേ എന്‍ഐഎയുടെ നിഗൂഡ സാക്ഷി ; ഇന്ത്യാ സന്ദര്‍ശനത്തി ഹെഡ്ലിയെ സഹായിച്ചയാള്‍

uploads/news/2025/04/775503/thahawur-rana.jpg

മുംബൈ: മുംബൈ ഭീകരാക്രമണകേസില്‍ എന്‍ഐഎ യുടെ പിടിയിലുള്ള തഹാവൂര്‍ റാണയ്‌ക്കെതിരേയുള്ള കേസില്‍ ഒരു നിര്‍ണ്ണായക സാക്ഷിയെ കണ്ടെത്താന്‍ അന്വേഷണ സംഘം. 2006 ല്‍ റാണയുടെ സഹ ഗൂഢാലോചനക്കാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി മുംബൈ സന്ദര്‍ശിച്ചപ്പോള്‍ സഹായിച്ച ഇന്ത്യാക്കാരനെ കണ്ടെത്താനാണ് ശ്രമം. തഹാവൂര്‍ റാണയ്ക്ക് എതിരേ 26/11 മുംബൈ ഭീകരാക്രമണ കേസില്‍ ഇയാള്‍ എന്‍ഐഎയുടെ നിഗൂഢ ആയുധവും പ്രധാന സാക്ഷിയുമായിരിക്കുമെന്ന് കരുതുന്നു.

ഇയാള്‍ റാണയുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും 2006 ല്‍ മുംബൈയിലേക്കുള്ള ഒരു പ്രധാന സന്ദര്‍ശന വേളയില്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ സഹായിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 166 പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊലയ്ക്ക് പദ്ധതിയിടാനും തയ്യാറെടുക്കാനും ലഷ്‌കര്‍-ഇ-തൊയ്ബ പ്രവര്‍ത്തകര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന ആരോപണമാണ് തഹാവൂര്‍ റാണയ്ക്ക് എതിരേ ഉയര്‍ന്നിരിക്കുന്നത്. ഈ ആരോപണത്തില്‍ ഈ സാക്ഷിയുടെ സാന്നിദ്ധ്യം നിര്‍ണ്ണായകമായി മാറിയേക്കും.

ഹെഡ്‌ലി ഇന്ത്യയില്‍ എത്തിയപ്പോള്‍ സ്വീകരിച്ചത് ഇയാളായിരുന്നു. അദ്ദേഹത്തിന്റെ താമസ സൗകര്യങ്ങളും ലോജിസ്റ്റിക്‌സും സജ്ജമാക്കാന്‍ സഹായിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഘടകങ്ങളില്‍ നിന്നും, ആക്രമണത്തിന് പിന്തുണ നല്‍കിയതായി സംശയിക്കപ്പെടുന്ന സംസ്ഥാന പ്രവര്‍ത്തകരില്‍ നിന്നും, ലഷ്‌കര്‍ ഇ തൊയ്ബ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും പ്രതികാരം ഉണ്ടാകുമെന്ന ഭയം കാരണം സാക്ഷിയുടെ ഐഡന്റിറ്റി കോടതി നടപടികളില്‍ പോലും മറച്ചുവെച്ചിട്ടുണ്ട്.

2006 മുതല്‍ 2009 വരെ ഇന്ത്യയിലേക്കുള്ള ഹെഡ്ലിയുടെ രഹസ്യാന്വേഷണ യാത്രകളില്‍ റാണയുടെ നീക്കങ്ങളെയും മീറ്റിംഗുകളെയും കുറിച്ചുള്ള അറിവും പങ്കും സ്ഥാപിക്കുന്നതില്‍ ഈ നിഗൂഢ വ്യക്തി നിര്‍ണായക പങ്കു വഹിച്ചിരിക്കാമെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. 'ഇന്ത്യയുമായുള്ള ബന്ധങ്ങളെക്കുറിച്ചും ഹെഡ്ലി സന്ദര്‍ശിച്ച സ്ഥലങ്ങളെക്കുറിച്ചും 2006 നും 2009 നും ഇടയില്‍ അദ്ദേഹം ഇന്ത്യയിലേക്കുള്ള ഒന്നിലധികം യാത്രകളില്‍ കണ്ടുമുട്ടിയ ആളുകളെക്കുറിച്ചും ആ സമയത്ത് ഇന്ത്യയിലേക്ക് യാത്ര ചെയ്തിരിക്കാവുന്ന മറ്റ് ഏതെങ്കിലും സംശയിക്കപ്പെടുന്നവരെക്കുറിച്ചും റാണയ്ക്ക് ഉടന്‍ തന്നെ സാക്ഷിയുമായി ഏറ്റുമുട്ടേണ്ടി വന്നേക്കാം.

2009 ല്‍ എഫ്ബിഐ പിടിച്ചെടുത്ത റാണയും ഹെഡ്ലിയും തമ്മിലുള്ള ഫോണ്‍ കോളുകളുടെ റെക്കോര്‍ഡിംഗുകളും എന്‍ഐഎ ആശ്രയിക്കുന്നു. സംരക്ഷിത സാക്ഷിയുമായി റാണയെ നേരിടുന്നതിനു പുറമേ, മുംബൈയിലെ അദ്ദേഹത്തിന്റെ ഇമിഗ്രേഷന്‍ ലോ സെന്റര്‍ ഓഫീസുമായി ബന്ധപ്പെട്ട നിരവധി വ്യക്തികളെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പദ്ധതിയിടുന്നുണ്ട്. വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിന് ശേഷം യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട റാണ, ഒരു പ്രത്യേക ഗള്‍ഫ്‌സ്ട്രീം ഏ550 വിമാനത്തില്‍ ഇന്ത്യയിലെത്തി.

ഡല്‍ഹിയില്‍ എത്തിയ ശേഷം, ഒരു പ്രത്യേക കോടതി അദ്ദേഹത്തെ 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കോടതി ഉത്തരവിന് തൊട്ടുപിന്നാലെ എന്‍ഐഎയിലെയും മറ്റ് ഏജന്‍സികളിലെയും ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങി.

2005 ല്‍ ഇന്ത്യ സന്ദര്‍ശിക്കാനും സാധ്യതയുള്ള ലക്ഷ്യങ്ങളുടെ നിരീക്ഷണം ശേഖരിക്കാനും ഹെഡ്ലിയോട് എല്‍ഇടി നിര്‍ദ്ദേശിച്ചതായി ആരോപിക്കപ്പെടുന്ന വിശാലമായ ഗൂഢാലോചനയെക്കുറിച്ചാണ് ചോദ്യം ചെയ്യല്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ''ഈ ദുബായ് സഹ-ഗൂഢാലോചകനെക്കുറിച്ച് റാണയോട് ചോദിക്കുന്നു,'' 2008 ല്‍ ചൈന, ഇന്ത്യ, ദുബായ് എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രയ്ക്കിടെ ദുബായില്‍ 26/11 ആസൂത്രകരില്‍ ഒരാളുമായി റാണ നടത്തിയ കൂടിക്കാഴ്ചയെ പരാമര്‍ശിച്ച് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണങ്ങള്‍ ആസന്നമായതിനാല്‍ ഇന്ത്യയിലേക്ക് പോകരുതെന്ന് അന്ന് റാണയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Ads by Google
Saturday 12 Apr 2025 08.33 AM
YOU MAY BE INTERESTED
Ads by Google
Ads by Google