Wednesday, March 25, 2026 Last Updated 52 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 29 Mar 2025 02.29 PM

മോഹന്‍ലാല്‍ ആരാധകരെ വഞ്ചിക്കുന്നു ; പൃഥ്വിരാജ് ഹിന്ദുക്കളെ നരഭോജികളാക്കുന്നു ; ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറില്‍ വന്‍ വിമര്‍ശനം

uploads/news/2025/03/772864/empuran.jpg

തിരുവനന്തപുരം: സിനിമയെ സിനിമയായി കാണണമെന്നും ബാക്കി കാര്യങ്ങള്‍ പിന്നാലെ ആലോചിക്കാമെന്നും ബിജെപി രാഷ്ട്രീയ നിലപാടുകള്‍ എടുക്കുമ്പോള്‍ മോഹന്‍ലാല്‍-പൃഥ്വിരാജ് സിനിമയായ എംപുരാനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. സിനിമ ലക്ഷ്യം വെച്ചിരിക്കുന്നത് വിനോദമല്ലെന്നും കൃത്യമായ രാഷ്ട്രീയ അജണ്ടയാണെന്നുമാണ് വിമര്‍ശനം.

സിനിമ ഹിന്ദുക്കളെ നരഭോജികളായി ചിത്രീകരിക്കുന്നുവെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാടിനും ഹിന്ദുവിരുദ്ധ രാഷ്ട്രീയം പറയാനും സിനിമ ഉയോഗിച്ചുവെന്നും പറയുന്നു. മോഹന്‍ലാല്‍ സ്വന്തം ആരാധകരെ വഞ്ചിച്ചുവെന്നും പൃഥ്വിരാജ് മുമ്പ് സിഎഎ യെ പൊതുവേദിയില്‍ വിമര്‍ശിച്ചയാളാണെന്നും ബിജെപി വിരുദ്ധത മുമ്പ് മുതല്‍ക്കേ കൊണ്ടുനടക്കുന്നയാളാണെന്നും വിമര്‍ശിക്കുന്നു. ഗോധ്ര കലാപത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളോടെ തുടങ്ങുന്ന സിനിമ ആദ്യരംഗം മുതല്‍ എന്താണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് വ്യക്തമാക്കുന്നതായും രണ്ടു സമുദായങ്ങള്‍ തമ്മില്‍ ശാശ്വതമായി വിദ്വേഷം ഉള്ളവരായും ഹിന്ദുക്കളെ വില്ലന്മാരാക്കി ചിത്രീകരിക്കുകയും ചെയ്യുന്നതായി പറയുന്നു. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രൊപ്പഗണ്ട ചെയ്യപ്പെടുന്ന സിനിമയില്‍ മോഹന്‍ലാലിനെ പോലെ ഒരു നടന്‍ തെരഞ്ഞെടുത്തത് നിഗൂഡമാണെന്നും പറയുന്നുണ്ട്.

പൃഥ്വിരാജ് സുകുമാരന്റെ രാഷ്ട്രീയം ദീര്‍ഘകാലമായി ഒരു പ്രത്യേക ചായ്‌വുള്ളതാണെന്നും സിനിമ ഹിന്ദുക്കളെ വില്ലന്മാരാക്കുന്നത് മാത്രമല്ല ഹിന്ദു രാഷ്ട്രീയത്തെക്കൂടി ലക്ഷ്യം വെയ്ക്കുന്നുണ്ടെന്നും പറയുന്നു. എന്നാല്‍ സിനിമ കേരളത്തിന്റെ തീരദേശം വഴി മയക്കുമരുന്ന്, ആയുധക്കടത്ത് പോലെയുള്ള അനധികൃത ഇടപാടുകള്‍ നടക്കുന്നതായും കാണിക്കുന്നുണ്ടെന്നും പറയുന്നു. വാരിയന്‍കുന്നന്‍ സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് സുകുമാരനെതിരെ നേരത്തെ തന്നെ ഹിന്ദു വിരുദ്ധ പരാമര്‍ശം ആരോപിക്കപ്പെട്ടിട്ടുണ്ടെന്നും പറയുന്നു.

ലക്ഷദ്വീപിലെ ഇസ്‌ളാമിക ഭരണത്തെ അദ്ദേഹം തുറന്ന് പിന്തുണച്ചിട്ടുള്ളയാളാണെന്നും ദേശവിരുദ്ധ നിലപാടുകള്‍ എടുത്തിട്ടുള്ളയാളാണെന്നും അതുപോലെ തന്നെ പൗരത്വ ബില്ലിനെതിരേയുള്ള പ്രചരണത്തെ സജീവമായി പിന്തുണച്ചിരുന്നെന്നും പറയുന്നു. മലയാളസിനിമയില്‍ നിഷ്പക്ഷമതിയായി പരിഗണിക്കപ്പെടുന്ന മോഹന്‍ലാല ഇത്തരം ഒരു രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്ന സിനിമയില്‍ അഭിനയിച്ചത് ഹൃദയഭേദകമാണെന്നും വിശ്വസ്തരായ ആരാധകരെ ഒറ്റിക്കൊടുക്കലാണെന്നും ലേഖനത്തില്‍ പറയുന്നു.

Ads by Google
Saturday 29 Mar 2025 02.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google