Wednesday, March 25, 2026 Last Updated 1 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Friday 28 Mar 2025 04.20 PM

പാലക്കാടും തിരുവല്ലയിലും മുങ്ങിമരണം; തമിഴ്‌നാട് സ്വദേശിക്കും , പ്ലസ്ടു വിദ്യാര്‍ത്ഥിയ്ക്കും ദാരുണാന്ത്യം

tagic end, thiruvalla

പാലക്കാട്; പാലക്കാടും തിരുവല്ലയിലും 2 പേര്‍ മുങ്ങിമരിച്ചു. തിരുവല്ലയില്ലയില്‍ കൂട്ടുക്കാരുമൊത്ത് മണിമലയില്‍ കുളിക്കാനായി ഇറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തിരുവല്ല നിരണം കന്യാത്രയില്‍ വീട്ടില്‍ അനന്ദു (17) ആണ് മരിച്ചത്. പുളിക്കീഴ് ഷുഗര്‍ ഫാക്ടറിക്ക് സമീപം ഇന്നുച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. പാലക്കാട് അട്ടപ്പാടി ഭവാനി പുഴയിലും യുവാവ് മുങ്ങി മരിച്ചു. തമിഴ്‌നാട് സ്വദേശി രമണന്‍ (20) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്‌ക്കെത്തിയതായിരിന്നു. നരസിമുക്കില്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Ads by Google
Friday 28 Mar 2025 04.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google