Wednesday, March 25, 2026 Last Updated 16 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Friday 28 Mar 2025 11.12 AM

മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കിയത് തടയാനെത്തി: പൂജപ്പുരയില്‍ എസ്‌ഐക്ക് ഗുണ്ടാനേതാവിന്റെ കുത്തേറ്റു

si, stabbed, poojappura, trivandrum

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയില്‍ എസ്‌ഐക്ക് കുത്തേറ്റു. എസ്‌ഐ സുധീഷിനാണ് കുത്തേറ്റത്. ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണിയാണ് എസ്‌ഐയെ ആക്രമിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ പാങ്ങോട് മിലിറ്ററി ക്യാമ്പിന് സമീപത്ത് വിജയമൌലി മില്ലിനടുത്താണ് ഈ സംഭവം നടന്നത്. കാപ്പ കേസിലടക്കം പ്രതിയായ ശ്രീജിത്ത് ഉണ്ണിയാണ് എസ്‌ഐയെ കുത്തി പരിക്കേല്‍പ്പിച്ചത്. ഇയാള്‍ മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കുന്നതായി നാട്ടുകാര്‍ പൂജപ്പുര പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നതിനാണ് എസ്‌ഐ സുധീഷും സംഘവും സ്ഥലത്തെത്തിയത്. ഇയാള്‍ പോലീസിനെ കണ്ടതോടെ അക്രമിക്കുകയായിരുന്നു. എസ്‌ഐയുടെ വയറിലേക്ക് ഉന്നം വെച്ച് കുത്താനായിരുന്നു ശ്രീജിത്ത് ശ്രമിച്ചത്. എന്നാല്‍ ഇത് തടയാന്‍ ശ്രമിച്ച എസ്‌ഐയുടെ കൈയ്ക്ക് കുത്തേല്‍ക്കുകയായിരുന്നു. നിലവില്‍ ഒന്‍പത് സ്റ്റിച്ചുകളുമായി ആശുപത്രിയില്‍ ചികിത്സയിലാണ് എസ്‌ഐ. അക്രമ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. നിലവില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.

Ads by Google
Friday 28 Mar 2025 11.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google