Wednesday, March 25, 2026 Last Updated 1 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Friday 28 Mar 2025 09.57 AM

സിപിഎമ്മിന്റെ പാര്‍ട്ടികോണ്‍ഗ്രസില്‍ സെലിബ്രിട്ടികളും ; പ്രകാശ്‌രാജ്, വിജയ് സേതുപതി, സമുദ്രക്കനി എന്നിവര്‍ പങ്കെടുക്കും

uploads/news/2025/03/772581/cpm-flag1.jpg

ന്യൂഡല്‍ഹി: സിപിഎമ്മിന്റെ മധുരയില്‍ നടക്കാനിരിക്കുന്ന ഇരുപത്തിനാലാമത് പാര്‍ട്ടികോണ്‍ഗ്രസില്‍ സെലിബ്രിട്ടി സാന്നിദ്ധ്യവും. നടന്മാരായ വിജയ് സേതുപതി, സമുദ്രക്കനി, പ്രകാശ് രാജ് എന്നിവരുടെ സെഷനുകള്‍ പ്രധാന ആകര്‍ഷണമായിരിക്കും. കേരളം, കര്‍ണാടക, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള പ്രശസ്ത കലാകാരന്മാരും ഗ്രൂപ്പുകളും പങ്കെടുക്കുന്ന സാംസ്‌കാരിക പ്രകടനങ്ങള്‍ക്ക് പുറമേയാണ് തമിഴ്‌നടന്മാരുടെ സാന്നിദ്ധ്യം. ഏപ്രില്‍ 2 മുതല്‍ 6 വരെയാണ് പാര്‍ട്ടികോണ്‍ഗ്രസ് നടക്കുന്നത്.

കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ ചലച്ചിത്ര നിര്‍മ്മാതാക്കളായ രാജ്മുരുകന്‍, ശശികുമാര്‍, വെട്രിമാരന്‍, ടി എസ് ജ്ഞാനവേല്‍, മാരി സെല്‍വരാജ് എന്നിവരെയും പാര്‍ട്ടി ക്ഷണിച്ചിട്ടുണ്ട്. ഏപ്രില്‍ 4 ന് വൈകുന്നേരം നടക്കുന്ന സെഷനില്‍ സേതുപതിയും സമുദ്രക്കനിയും പങ്കെടുക്കും, അടുത്ത ദിവസം പ്രകാശ്‌രാജ് സംസാരിക്കും. മധുരയിലെ തമുക്കം ഗ്രൗണ്ടാണ് വേദി.

1953-ല്‍, ഐക്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) മൂന്നാം കോണ്‍ഗ്രസും ഇവിടെയായിരുന്നു. 1972-ല്‍ സിപിഎമ്മിന്റെ 9-ാം പാര്‍ട്ടി കോണ്‍ഗ്രസും ഇവിടെയായിരുന്നു. 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇപ്പോള്‍ നടക്കുന്നതോടെ, മൂന്ന് തവണ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലെ ഏക നഗരമായി മധുര മാറും. ഏപ്രില്‍ 3-ന്, 'ഫെഡറലിസമാണ് ഇന്ത്യയുടെ ശക്തി' എന്ന പേരില്‍ ഒരു സെമിനാര്‍ നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിശിഷ്ട പ്രഭാഷകരുമായി, ഫെഡറലിസത്തിനെതിരായ നിലവിലെ വെല്ലുവിളികള്‍ പരിശോധിക്കുകയും അത് ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.

'കേരളം, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന എന്നിവയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രശസ്തരായ കലാകാരന്മാരും സാംസ്‌കാരിക ഗ്രൂപ്പുകളും പങ്കെടുക്കുന്ന ഈ സെമിനാര്‍ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും അതിന്റെ വിപ്ലവകരമായ പാരമ്പര്യങ്ങളും പ്രദര്‍ശിപ്പിക്കുേെന്നും കോണ്‍ഗ്രസിനുള്ള മാധ്യമ ക്ഷണക്കത്തില്‍ പറയുന്നു.

Ads by Google
Friday 28 Mar 2025 09.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google