Wednesday, March 25, 2026 Last Updated 16 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 27 Mar 2025 06.53 PM

17 വർഷമായി ജയിലിൽ ; സഹോദരിക്ക് അസുഖമെന്നും കണിച്ചുകുളങ്ങര കേസ് പ്രതി സജിത്ത്; സുപ്രീം കോടതി ജാമ്യാപേക്ഷ മാറ്റി

17 വർഷമായി ജയിലാണെന്നും പ്രതി ഹർജിയിൽ ആവശ്യപ്പെട്ടു. ജസ്‌റ്റിസ്‌ വിക്രംനാഥിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ്‌ ഹർജി പരിഗണിച്ചത്‌.
kanichukulangara case

കണിച്ചുകുളങ്ങര കൊലപാതക കേസിൽ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട്‌ ജയിലിൽ കഴിയുന്ന സജിത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവച്ചു.
സജിത്ത്‌ സഹോദരിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നതടക്കം കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.

17 വർഷമായി ജയിലാണെന്നും പ്രതി ഹർജിയിൽ ആവശ്യപ്പെട്ടു. ജസ്‌റ്റിസ്‌ വിക്രംനാഥിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ്‌ ഹർജി പരിഗണിച്ചത്‌. എന്നാൽ സംസ്ഥാന സർക്കാർ ജാമ്യം നൽകുന്നതിനെ എതിർത്തിരുന്നു.

കേസ്‌ പരിഗണിച്ചപ്പോൾ ജാമ്യം നൽകുന്നതിൽ അനുകൂല സമീപനമായിരുന്നു ബെഞ്ചിനെങ്കിലും കേസിൽ വിശദമായ വാദം കേൾക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടതോടെ ഹർജി മാറ്റിവെക്കുകയായിരുന്നു. ഹർജി ഏപ്രിൽ 16ന്‌ വീണ്ടും പരിഗണിക്കും.

Ads by Google
Thursday 27 Mar 2025 06.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google