Wednesday, March 25, 2026 Last Updated 16 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 27 Mar 2025 05.05 PM

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ സിപിഎം നേതാവ് പി.കെ ശ്രീമതി നൽകിയ മാനനഷ്‌ട കേസ് തീര്‍പ്പായി

ഹൈക്കോടതിയിൽ നടന്ന മീഡിയേഷനിലാണ് തീരുമാനം.
p k sreemathi

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ സിപിഎം നേതാവ് പി.കെ ശ്രീമതി നൽകിയ മാനനഷ്‌ട കേസ് തീര്‍പ്പായി. ഹൈക്കോടതിയിൽ നടന്ന മീഡിയേഷനിലാണ് തീരുമാനം. ഗോപാലകൃഷ്ണൻ ചാനൽ ചർച്ചയിൽ നടത്തിയ അധിക്ഷേപവുമായി ബന്ധപ്പെട്ട് കോടതിയിൽ ഖേദം പ്രകടിപ്പിച്ചു.

പി കെ ശ്രീമതിയുടെ മകനെതിരെ അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസ് ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് താൻ ആക്ഷേപം ഉന്നയിച്ചതെന്ന് ബി ഗോപാലകൃഷ്ണൻ കോടതിയിൽ പറഞ്ഞു.

പികെ ശ്രീമതിക്കുണ്ടായ മാനസിക വ്യഥയിൽ ഖേദം ഉണ്ടെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു, തന്റെ മകനെതിരായ അധിക്ഷേപം തെറ്റെന്ന് തെളിഞ്ഞതായും പി കെ ശ്രീമതി പ്രതികരിച്ചു. വസ്തുതകൾ മനസ്സിലാക്കാതെയുള്ള അധിക്ഷേപം ഭൂഷണമല്ലെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

Ads by Google
Thursday 27 Mar 2025 05.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google