Wednesday, March 25, 2026 Last Updated 15 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 27 Mar 2025 02.22 PM

ബിജെപിയുടെ മുത്തോലി പഞ്ചായത്ത് ആശമാര്‍ക്ക് കൂട്ടിയത് 7000 ; യുഡിഎഫിന്റെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2000 ഇന്‍സെന്റീവും

uploads/news/2025/03/772375/asha-workers-strike.jpg

കണ്ണൂര്‍: ആശ വര്‍ക്കര്‍മാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടിന് ഇനിയും വൈകുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന പഞ്ചായത്തുകള്‍ ആശാമാരുടെ തുക വര്‍ദ്ധിപ്പിക്കുന്നു. യുഡിഎഫ് ഭരിക്കുന്ന ചില പഞ്ചായത്തുകളില്‍ ആശാമാര്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന പഞ്ചായത്തും തുക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

ബിജെപി ഭരിക്കുന്ന കോട്ടയത്തെ മുത്തോലി പറഞ്ചായത്ത് 7000 രൂപയാണ് കൂട്ടി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന തുകയ്ക്ക് പുറമേയാണ്. ഇതിനായി 12 ലക്ഷം രൂപയാണ് പഞ്ചായത്തിന്റെ ബജറ്റില്‍ അധികമായി വകയിരുത്തിയിരിക്കുന്നത്. ഇതോടെ ആശാവര്‍ക്കര്‍മാര്‍ക്ക് ഒരു വര്‍ഷം 84,000 രൂപയാണ് അധികമായി കിട്ടാന്‍ പോകുന്നത്. നേരത്തേ തങ്ങള്‍ ഭരിക്കുന്ന പഞ്ചായത്തുകളില്‍ ആശാമാരുടെ വേതന വര്‍ദ്ധനവ് യുഡിഎഫ് വരുത്തുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷനിലും തൊടിയൂര്‍, പഴയന്നൂര്‍ പഞ്ചായത്തുകളും ആശാമാര്‍ക്ക് ഇന്‍സെന്റീവ് കൂട്ടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍. 2,000 രൂപ വീതം ഇന്‍സെന്റീവ് നല്‍കുമെന്നാണ് പ്രഖ്യാപനം. ഡെപ്യൂട്ടി മേയര്‍ അഡ്വ. പി.ഇന്ദിര അവതരിപ്പിച്ച വാര്‍ഷിക ബജറ്റിലാണ് പ്രഖ്യാപനം.

ആശാവര്‍ക്കര്‍മാര്‍ക്ക് തുച്ഛമായ ഓണറേറിയം ലഭിക്കുന്ന സാഹചര്യത്തില്‍ വര്‍ഷത്തില്‍ നാല് മാസത്തിലൊരിക്കല്‍ 2,000 രൂപ വീതം ഇന്‍സെന്റീവ് നല്‍കാനാണ് കോര്‍പ്പറേഷന്റെ തീരുമാനമെന്നാണ് പ്രഖ്യാപനം. യുഡിഎഫ് ഭരിക്കുന്ന കൊല്ലം ജില്ലയിലെ തൊടിയൂരും തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂരും ആശവര്‍ക്കര്‍മാര്‍ക്ക് ഇന്‍സെന്റീവ് വര്‍ധിപ്പിച്ചിരുന്നു. തൊടിയൂരില്‍ ഗ്രാമപഞ്ചായത്ത് ബജറ്റിലാണ് 1000 രൂപ വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചത്. 46 ആശവര്‍ക്കര്‍മാരാണ് പഞ്ചായത്തിലുള്ളത്. പഴയന്നൂര്‍ പഞ്ചായത്തില്‍ ആശമാര്‍ക്ക് 2000 രൂപ ഇന്‍സെന്റീവായി നല്‍കാനാണ് തീരുമാനം. ഇതിനായി എട്ടുലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നീക്കം.

Ads by Google
Thursday 27 Mar 2025 02.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google