Wednesday, March 25, 2026 Last Updated 0 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 27 Mar 2025 10.36 AM

ഇളങ്ങുളം ബാങ്കിലേത് കേരളം ഞെട്ടിയ സഹകരണ കൊള്ള ; 24 വര്‍ഷത്തിനുശേഷം ഒളിവിലിരുന്ന പ്രധാന പ്രതിയെ ഇന്ന​ലെ അറസ്റ്റ് ചെയ്തു

uploads/news/2025/03/772358/prathi.jpg

കോട്ടയം: കേരളം അക്കാലത്തു കണ്ട സഹകരണ തട്ടിപ്പുകളില്‍ ഏറ്റവും വലിയ തട്ടിപ്പായിരുന്നു 24 വര്‍ഷത്തിനുശേഷം പ്രധാന പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്ത ഇളങ്ങുളം സര്‍വീസ് സഹകരണ ബാങ്കിലേത്. വിവിധ രൂപത്തില്‍ മുപ്പതു കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ അരങ്ങേറിയത്. പിണറായി വിജയന്‍ സഹകരണ വകുപ്പ് മന്ത്രിയും ഷീലാ തോമസ് വകുപ്പ് സെക്രട്ടറിയുമായിരിക്കേ, 1997ലാണ് ബാങ്കിലെ ക്രമക്കേടുകള്‍ സഹകരണവകുപ്പ് കണ്ടെത്തുന്നത്. 15 വര്‍ഷമായി സി.പി.എം.ഭരണസമിതി ഭരണം നടത്തിവരികയായിരുന്നു.

ക്രമക്കേടു കണ്ടെത്തിയതിനു പിന്നാലെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച് ദ്രുതഗതിയില്‍ മുന്നോട്ടുപോയെങ്കിലും സി.പി.എമ്മിന്റെ ജില്ലയിലെ പല പ്രമുഖരും പ്രതികളാകുമെന്ന ഘട്ടം വന്നതോടെ പിന്നോട്ട് പോയി. പിന്നാലെ എത്തിയ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. അധികാരത്തില്‍ എത്തിയാല്‍ ഒരു മാസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള അടക്കമുള്ളവര്‍ പറഞ്ഞുവെങ്കിലും ഒന്നും നടന്നില്ല.

ഈടില്ലാതെ വായ്പ, ഒരേ ആധാരത്തില്‍ പല ലോണുകള്‍, ചെക്ക് ഡിസ്‌കൗണ്ടിങ്ങ്, ഹുണ്ടിക ഇടപാടുകള്‍, ബില്‍ ഡിസ്‌കൗണ്ടിങ്ങ്, കാഷ് ക്രെഡിറ്റ്, സ്ഥിര നിക്ഷേപങ്ങളിലെ ക്രമക്കേടുകള്‍, വാഹന വായ്പകള്‍ എന്നിങ്ങനെ പല രൂപത്തിലായിരുന്നു തട്ടിപ്പ്. ജില്ലാ വിനോദ സഞ്ചാര വികസന സൊസൈറ്റിയ്ക്കു പണം കൈമാറിയതിലൂടെയും കോടികളുടെ തട്ടിപ്പ് അരങ്ങേറി.

അയ്യപ്പ ഭക്തര്‍ക്കായി പമ്പയില്‍ ഹോട്ടല്‍ നടത്തിയും പണം വെട്ടിച്ചതായി പരാതി ഉയര്‍ന്നിരുന്നു. പിന്നീട് വന്ന, യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് അന്വേഷണം ത്വരിതപ്പെടുത്തുവാന്‍ നീക്കം നടന്നുവെങ്കിലും യു.ഡി.എഫിലെ ചില പ്രമുഖരും പ്രതികളാകുമെന്നു വന്നതോടെ അന്വേഷണം മരവിക്കുകയായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നു.

ബാങ്കിന്റെ അനുബന്ധ സ്ഥാപനമായിരുന്ന ജില്ലാ വിനോദ സഞ്ചാര വികസന സൊസൈറ്റിയിലെ മൂന്നര കോടിയുടെ അഴിമതിയിലെ അന്വേഷണവും ഈ ഗതിയിലായിരുന്നു. രാഷ്ട്രീയക്കാര്‍, സഹകരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു പുറമേ പോലീസ് ഉദ്യോഗസ്ഥര്‍ വരെ അഴിമതിയില്‍ ഉള്‍പ്പെട്ടതായും സഹകരണ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്കെല്ലാം പൂര്‍ണമായും തുക മടക്കികിട്ടിയെന്നതു മാത്രമായിരുന്നു ഏക ആശ്വാസം. മുന്നണിയും സര്‍ക്കാരും പ്രതികൂട്ടിലാകുമെന്ന ഘട്ടത്തില്‍ അന്ന് സംസ്ഥാന സഹകരണ ബാങ്ക് ജില്ലാ സഹകരണ ബാങ്ക് മുഖേന ലോണായി നല്‍കിയ പണം ഉപയോഗിച്ചാണ് നിക്ഷേപകരെ ശാന്തരാക്കിയത്. പിന്നീട് , ഈ തുകയുടെ തിരിച്ചടവും ബാങ്കിനു ബാധ്യതയായി മാറിയിരുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ട് 24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ സെക്രട്ടറി വിജിലന്‍സ് പിടിയില്‍. പനമറ്റം മുളങ്കുന്നത്ത്പറമ്പില്‍ ഗോപിനാഥന്‍ നായരെ (68)യാണ് കോട്ടയം വിജിലന്‍സ് ആന്റി കറപ്ഷന്‍സ് ബ്യൂറോ സംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. മൂന്നു വര്‍ഷം മുമ്പ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇന്റര്‍പോളിനു വിവരം കൈമാറുകയും ചെയ്തിരുന്നു.

ഇന്നലെ പുലര്‍ച്ചെ അമേരിക്കയിലുള്ള മകളുടെ അടുക്കലേക്കു പോകാന്‍ ഭാര്യയ്‌ക്കൊപ്പം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഇമിഗ്രഷന്‍ വിഭാഗം തടഞ്ഞുവച്ചു പോലീസിനു കൈമാറുകയായിരുന്നു. ഭാര്യ പിന്നീട് അമേരിക്കയിലേക്കു പോയി.

സംസ്ഥാനത്തെ പിടിച്ചുലച്ച സഹകരണ വിവാദമായിരുന്ന ഇളംകുളം സര്‍വീസ് സഹകരണ ബാങ്ക് അഴിമതി. സി.പി.എം. ജില്ലാ കമ്മിറ്റിയംഗമായിരുന്ന പി. എ. മദനമോഹന്‍ കര്‍ത്ത പ്രസിഡന്റായിരുന്ന ബാങ്കിലെ അഴിമതി 1997ലാണ് പുറത്താകുന്നത്. തുടര്‍ന്ന് അതേവര്‍ഷം സെപ്റ്റംബര്‍ നാലിനു ഭരണസമിതി പിരിച്ചു വിട്ട്, അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി. യു.ഡി.എഫ്. നേതൃത്വത്തില്‍ സമരം ശക്തമാക്കിയതോടെ അന്വേഷണം വിജിലന്‍സിനു കൈമാറി. 13 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നതെന്നായിരുന്നു അന്നത്തെ ആരോപണം.

കേസില്‍ പ്രതിയാക്കപ്പെട്ടതിനു പിന്നാലെ ഗോപിനാഥന്‍ നായര്‍ അബുദാബിയിലേക്കു കടന്നിരുന്നു. കോവിഡ് കാലത്തു തിരിച്ചുവന്ന് എറണാകുളം തിരുവാങ്കുളത്തു വാടകവീട്ടില്‍ താമസം തുടങ്ങി. ഇവിടെനിന്ന് അമേരിക്കയിലേക്കു പോകുമ്പോഴാണ് അറസ്റ്റുണ്ടായത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരേ 38 വാറന്റുകള്‍ വിജിലന്‍സ് സംഘം പുറപ്പെടുവിച്ചിട്ടുണ്ട്.

Ads by Google
Thursday 27 Mar 2025 10.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google