Wednesday, March 25, 2026 Last Updated 14 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 26 Mar 2025 07.26 PM

ജ്യോതിഷ് വധശ്രമക്കേസ്; 4 എസ്ഡിപിഐ പ്രവർത്തകരെ വെറുതെ വിട്ട് കോടതി

2017 ഓഗസ്റ്റ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
uploads/news/2025/03/772212/2.gif
photo - facebook

കാസര്‍ഗോഡ് : കാസര്‍ഗോഡ് അണങ്കൂര്‍ ജെപി കോളനിയിലെ ജ്യോതിഷിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതികളായിരുന്ന നാല് പേരെയും കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. എസ്ഡിപിഐ പ്രവർത്തകരായ റഫീഖ്, സാബിർ, ഹമീദ്, അഷറഫ് എന്നിവരെയാണ് കാസര്‍ഗോഡ് അഡിഷണൽ ജില്ലാ സെഷൻസ് കോടതി വെറുതേ വിട്ടത്.

2017 ഓഗസ്റ്റ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജ്യോതിഷിനെ കാറിലെത്തിയ നാലംഗ സംഘം ബൈക്കിന് പിന്നിൽ ഇടിക്കുകയും വാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നുമായിരുന്നു കേസ്. തളങ്കരയിലെ സൈനുൽ ആബിദ് കൊലക്കേസ് ഉൾപ്പെടെ എട്ടോളം കേസുകളിൽ പ്രതിയായിരുന്ന ജ്യോതിഷിനെ പിന്നീട് 2022 ഫെബ്രുവരി 15ന് വീട്ടുപറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Ads by Google
Wednesday 26 Mar 2025 07.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google