തൃശ്ശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ രാധാകൃഷ്ണന് സാവകാശം നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. അടുത്തമാസം ഏഴിന് ശേഷം ഹാജരായാല്‍ മതിയെന്ന് ഇ ഡി അറിയിച്ചു. അടുത്തമാസം ആദ്യം നോട്ടീസ് നല്‍കും. കെ രാധാകൃഷ്ണന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമര്‍പ്പിക്കുക.
സാവകാശം നല്‍കുന്നതിന് മുന്‍പ് കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യലിനായി ഇഡി വിളിപ്പിച്ചിരുന്നു. എന്നാല്‍ അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കണം എന്നും അതിനാല്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം കെ രാധാകൃഷ്ണന്‍ എംപി ഹാജരാക്കിയിരുന്നു.