Wednesday, March 25, 2026 Last Updated 16 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 26 Mar 2025 08.38 AM

ആശാവര്‍ക്കര്‍മാരുടെ സമരം 45 ദിവസം പിന്നിടുന്നു ; ഇന്ന് ജനകീയ പ്രതിരോധ സമിതിയുടെ ജനസഭ

uploads/news/2025/03/772089/asha-workers-strike.jpg

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന സമരത്തില്‍ ഇന്ന് ജനസഭ. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലെ സാഹിത്യ-സാമൂഹ്യ-കലാ-സാംസ്‌കാരിക-നിയമ രംഗങ്ങളിലെ പ്രമുഖരും പൊതുജനങ്ങളും ജനസഭയുടെ ഭാഗമാകും.

ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം നാല്‍പ്പത്തഞ്ചാം ദിവസത്തില്‍ എത്തി നില്‍ക്കുകയാണ്. സമരത്തിന്റെ മൂന്നാംഘട്ടമായി ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ബിന്ദു, ഷൈലജ, തങ്കമണി എന്നിവരാണ് നിരാഹാരം ഇരിക്കുന്നത്.

സാഹിത്യ അക്കാദമി ചെയര്‍മാന്‍ സച്ചിദാനന്ദന്‍ മാഷ്, ടീസ്റ്റ സെതല്‍വാദ്, കല്‍പറ്റ നാരായണന്‍, ബി രാജീവന്‍, ജോയി മാത്യു, ഡോ. എം പി മത്തായി, സി ആര്‍ നീലകണ്ഠന്‍, ശ്രീധര്‍ രാധാകൃഷ്ണന്‍, ഡോ. കെ ജി താര, ഡോ. ആസാദ്, സണ്ണി എം കപിക്കാട്, റോസ് മേരി, ഫാ. റൊമാന്‍സ് ആന്റണി, ജോര്‍ജ് മുല്ലക്കര തുടങ്ങിയ കേരളത്തിലെ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ജനസഭയില്‍ അണിചേരും.

Ads by Google
Wednesday 26 Mar 2025 08.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google