Wednesday, March 25, 2026 Last Updated 1 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 25 Mar 2025 08.08 PM

സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ ,18 എണ്ണം അടച്ചുപൂട്ടൽ ഭീഷണിയിലെന്ന് സി.എ.ജി ; KSRTC കണക്കുകൾ സമർപ്പിക്കുന്നില്ല

സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിലെന്ന് സി.എ.ജി; 18 എണ്ണം അട
uploads/news/2025/03/771960/ksrtc.gif
photo - facebook

തിരുവനന്തപുരം : സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് കംപ്‌ട്രോളർ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ(സി.എ.ജി.) റിപ്പോര്‍ട്ട്. 18,026.49 കോടി രൂപയാണ് ഇവയുടെ ആകെ നഷ്ടമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള സി.എ.ജി. റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.44 സ്ഥാപനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. 18 പൊതുമേഖലാ സ്ഥാപനങ്ങള്‍ 1986 മുതല്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും ഇവ അടച്ചുപൂട്ടാനുള്ള നടപടി ഊര്‍ജിതമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ച പരാമര്‍ശം ആശങ്കാജനകമാണ്. 2016-ന് ശേഷം കെ.എസ്.ആര്‍.ടി.സി. ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സി.എ.ജി. റിപ്പോര്‍ട്ടിട്ടില്‍ പറയുന്നു. കെ.എം.എം.എല്ലില്‍ ക്രമക്കേട് നടന്നതായും സി.എ.ജി. കണ്ടെത്തി. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. . ടെന്‍ഡര്‍ വിളിക്കാതെ വാങ്ങിയതില്‍ നഷ്ടമുണ്ടായി. 23.17 കോടിയാണ് നഷ്ടമുണ്ടായത്.

അതേസമയം, 58 പൊതുമേഖല സ്ഥാപനങ്ങളാണ് കേരളത്തിൽ ലാഭത്തിലുള്ളത്. ഈ കമ്പനികകൾ ചേർന്ന് 1,368.72 കോടി ലാഭമുണ്ടാക്കി. ലാഭവും നഷ്ടവും ഇല്ലാത്തനിലയിൽ നാല് കമ്പനികളുണ്ട്. മൂന്ന് എണ്ണം ഇതുവരെയും കണക്കുകൾ സമർപ്പിച്ചിട്ടില്ല

Ads by Google
Tuesday 25 Mar 2025 08.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google