Saturday, March 28, 2026 Last Updated 5 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Mar 2026 07.02 PM

ജമാഅത്തെ ഇസ്‌ലാമിയുമായിട്ടാണ് സുധാകരന് ചങ്ങാത്തം; എം വി ഗോവിന്ദന്‍

g-sudhakaran-
photo - facebook

ആലപ്പുഴ: അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരനെതിരെ ആഞ്ഞടിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍. യുഡിഎഫ് പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുമായിട്ടാണ് സുധാകരന് ചങ്ങാത്തം. സുധാകരന്റെ കഴിഞ്ഞകാല രാഷ്ട്രീയത്തിന് വര്‍ത്തമാനകാലവുമായി യാതൊരു ബന്ധവുമില്ലെന്നു പറഞ്ഞു .

എല്ലാ വിഭാഗം വര്‍ഗ്ഗീയവാദികളും ആയി കൂട്ടുകൂടുന്നു. സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ തള്ളിപ്പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിലപ്പുറം എന്താണ് പറയാനുള്ളത്. അമ്പലപ്പുഴയില്‍ എല്‍ഡിഎഫിന് സുനിശ്ചിത വിജയം ഉണ്ടാവും. സുധാകരന് യുഡിഎഫിന്റെ എല്ലാ ജീര്‍ണതകളും ഉണ്ട്. അദ്ദേഹം എന്തൊക്കെയോ പറയുന്നു. അതിനൊന്നും മറുപടി ഇല്ല. സുധാകരന്‍ ഇപ്പോള്‍ ഇടത് പക്ഷം അല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Ads by Google
Saturday 28 Mar 2026 07.02 PM
YOU MAY BE INTERESTED
Ads by Google
Ads by Google