ആലപ്പുഴ : പള്ളിപ്പുറം നാലാം വാർഡ് പുതുവൽവെളി ജിഷ്ണുവിന്റെയും ബബിതയുടെയും മകൻ അൻവിദാണ് (4) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞദിവസം മാക്കേക്കടവിൽ വെച്ച് അച്ഛൻ ജിഷ്ണുവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ എതിർദിശയിൽ വന്ന ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.