Friday, March 27, 2026 Last Updated 53 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Mar 2026 06.25 PM

ജമ്മു കശ്മീരിലെ സോജില പാസിന് സമീപം ഹിമപാതം; 2 മരണം

snow avalanche
photo - facebook

ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ സോജില പാസിന് സമീപം ഹിമപാതം. കനത്ത മഞ്ഞുവീഴ്ചയിൽ നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു. സംഭവത്തിൽ 2 മരണം എന്നാണ് പ്രാഥമിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹിമപാതത്തിനടിയിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനവും തുടരുകയാണ്.

സംസ്ഥാന ദുരന്തനിവാരണ സേനയും ഗന്ദർബാൽ പൊലീസും രക്ഷാപ്രവർത്തനം നടത്തുകയാണ്. റോഡിൽ പൂർണമായും മഞ്ഞുമൂടിയിരിക്കുന്നതിനാൽ രക്ഷാപ്രവർത്തകരുടെ വാഹനങ്ങൾ കടന്നുപോകുന്നതിൽ തടസ്സം നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ പേർക്ക് ഈ മേഖലയിലേക്ക് ഏതാണ് ഇതുവരെ സാധിച്ചിട്ടില്ല. ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്ന് കാർഗിലിലേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.അപ്രതീക്ഷിതമായി ഈ മേഖലയിൽ ഹിമപാതം ഉണ്ടാക്കുകയായിരുന്നു.

Ads by Google
Friday 27 Mar 2026 06.25 PM
YOU MAY BE INTERESTED
Ads by Google
Ads by Google