Friday, March 27, 2026 Last Updated 55 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Mar 2026 07.02 PM

52കാരിയുമായി പ്രണയം, വിവാഹം കഴിക്കാൻ നിർബന്ധിച്ചതോടെ കൊലപാതകം, മൃതദേഹം ക്വാറിയിൽ തള്ളി 21കാരൻ

കെട്ടിട നിർമ്മാണ തൊഴിലാളിയായ സഹോദരിയെ കാണാനില്ലെന്ന് സഹോദരൻ നൽകിയ പരാതിയിലാണ് 52കാരിയ 21കാരനൊപ്പം പ്രണയ ബന്ധത്തിലായിരുന്നുവെന്ന് വ്യക്തമായത്.
murder,marriage pressure

തമിഴ്നാട്ടിലെ ശിവഗംഗയില്‍ 52കാരിയെ കൊന്ന് മൃതദേഹം മറവ് ചെയ്ത 21കാരൻ പിടിയിൽ. 52കാരിയായ സരസ്വതി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 11 മുതലാണ് സൊട്ടതട്ടി സ്വദേശിയായ സ്ത്രീയെ കാണാതായത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ സഹോദരിയെ കാണാനില്ലെന്ന് സഹോദരൻ നൽകിയ പരാതിയിലാണ് 52കാരിയ 21കാരനൊപ്പം പ്രണയ ബന്ധത്തിലായിരുന്നുവെന്ന് വ്യക്തമായത്. തുടർന്ന് 21കാരനെ ചോദ്യം ചെയ്തതിൽ നിന്നാണ് ക്രൂരമായ കൊലപാതക വിവരം പുറത്ത് വന്നത്.

കൂടകോവിലിലെ ഒരു ഫാമിൽവച്ചാണ് 21കാരനായ ശരവണകുമാർ സരസ്വതിയെ കൊലപ്പെടുത്തിയത്. ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം വെള്ളം നിറഞ്ഞ പാറക്കുളത്തിൽ 21കാരൻ സരസ്വതിയുടെ മൃതദേഹം തള്ളുകയായിരുന്നു .

മധുരൈ സ്വദേശിയാണ് ശരവണകുമാർ. ഏറെ നാളുകളായി വിവാഹം ചെയ്യാനായി സരസ്വതി സമ്മർദ്ദം ചെലുത്തിയിരുന്നു. ഇത് ബന്ധത്തിൽ കല്ലുകടിയായെന്നാണ് 21കാരൻ പൊലീസിനോട് വ്യക്തമാക്കിയത്. വിവാഹത്തേച്ചൊല്ലി കലഹം പതിവായതോടെയാണ് ശരവണകുമാർ സരസ്വതിയുമായി കൂടംകോവിലിലെ ഫാം ഹൌസിലെത്തിയത്. ഇവിടെ വച്ചും വിവാഹത്തിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനിടയിലാണ് യുവാവ് 52കാരിയെ മർദ്ദിച്ച് കൊന്നത്.

കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കമുള്ളവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരേ സ്ഥാപനത്തിലായിരുന്നു സരസ്വതിയും ശരവണകുമാറും ജോലി ചെയ്തിരുന്നത്.

Ads by Google
Friday 27 Mar 2026 07.02 PM
YOU MAY BE INTERESTED
Ads by Google
Ads by Google