പാർട്ടി മാറ്റത്തെ ചൊല്ലി കൊട്ടാരക്കരയിൽ വാക്പോര്. കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ എൻ ബാലഗോപാലും യുഡിഎഫ് സ്ഥാനാർത്ഥി ഐഷ പോറ്റിയും നേർക്കുനേർ. സ്വന്തം കാര്യത്തിനായി പോയ ആളെ എൽഡിഎഫുകാർ പിന്തുണയ്ക്കില്ലെന്നും കാലുമാറ്റത്തെ കോൺഗ്രസുകാരും അംഗീകരിക്കില്ലെന്നും കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു. വാക്കിന് വിലയുള്ളതാണ് നമ്മുടെ സമൂഹമെന്നും സ്ഥാനാർത്ഥി ബാലഗോപാൽ പറഞ്ഞു.
സിപിഎമ്മിൽ പി. സരിൻ വന്നപ്പോൾ നിലപാട് എന്തായിരുന്നുവെന്ന് ഐഷ പോറ്റി തിരിച്ചടിച്ചു. സിപിഎം വിട്ടാൽ മാത്രമല്ല വർഗ വഞ്ചന. സിപിഎമ്മിൽ നേരിട്ടത് കടുത്ത അവഗണനയാണെന്ന് ഐഷ പോറ്റി പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ചെറ്റത്തരം പ്രയോഗത്തിനും ഐഷ പോറ്റി വിമർശനം ഉന്നയിച്ചു. നേതാക്കൾ അന്തസ്സായി സംസാരിക്കണം. സംസ്കാരമുള്ള ഭാഷ ഉപയോഗിക്കണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയുന്നില്ലായെന്നും ഐഷ പോറ്റി പറഞ്ഞു.