Thursday, March 26, 2026 Last Updated 10 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Mar 2026 08.25 PM

മോദിയെ പറയാൻ മുഖ്യമന്ത്രിക്ക് ഭയമാണ്; യുഡിഎഫ് സർക്കാർ വന്നാൽ ആദ്യ പരിപാടി പ്രഖ്യാപിച്ച വീടുകളുടെ പൂർത്തീകരണമാണെന്ന് കെ സി വേണുഗോപാൽ

അന്വേഷണ ഏജൻസികൾ വരുമോ എന്നതാണ് അദ്ദേഹത്തിന്റെ പേടി.
k c venugopal

മുഖ്യമന്ത്രി പിണറായി വിജയന് മോദിയെ പറയാൻ ഭയമാണെന്ന് കെ സി വേണുഗോപാൽ. അന്വേഷണ ഏജൻസികൾ വരുമോ എന്നതാണ് അദ്ദേഹത്തിന്റെ പേടി. മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ കുറിച്ച് മോശമായി പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാഹുൽ ഗാന്ധിയെ കുറച്ചു മാത്രമാണ് മുഖ്യമന്ത്രിക്ക് പറയാനുള്ളത്. എന്നാൽ ഉമ്മൻചാണ്ടിയുടെ കാലത്തെ അടുക്കളയുടെ സ്ഥിതിയും ഇന്നത്തെ അടുക്കളയുടെ സ്ഥിതിയും വീട്ടമ്മമാർ ഓർക്കണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

പിണറായിക്ക് രാഹുൽഗാന്ധിയുടെ കേരളത്തിലെ സ്വാധീനം അറിയാം. മോദിയുമായി എല്ലാ അർത്ഥത്തിലും കോംപ്രമൈസിലാണ്. സ്റ്റാലിൻ ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാർ ആർജ്ജവത്തോടെ നിലപാടെടുക്കുന്നു. എന്നാൽ കവാത്ത് മറക്കുകയാണ് കേരള മുഖ്യമന്ത്രി. ബിജെപി ഡീൽ കാര്യങ്ങൾ പുറത്തു വരുമ്പോഴുള്ള അപകർഷതാബോധം കൊണ്ടാണ് രാഹുൽഗാന്ധിക്കെതിരെ അദ്ദേഹം പറയുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

യുഡിഎഫ് സർക്കാർ വന്നു കഴിഞ്ഞാൽ സർക്കാരിന്റെ ആദ്യത്തെ പരിപാടി പ്രഖ്യാപിച്ച വീടുകളുടെ പൂർത്തീകരണമാണ്, വിവാദമാക്കേണ്ടവർ വിവാദമാക്കട്ടെ. കരാർ നൽകി, പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 26 Mar 2026 08.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google