Thursday, March 26, 2026 Last Updated 1 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Mar 2026 03.23 PM

മന്ത്രിപദവിയും ചിഹ്നവും ഉപയോഗിച്ച് വോട്ടഭ്യര്‍ത്ഥന: നേമത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടി വിവാദത്തില്‍

LDF  UDF

തിരുവനന്തപുരം: മന്ത്രി എന്ന ഔദ്യോഗിക പദവിയും ചിഹ്നവും ദുരുപയോഗം ചെയ്ത് വോട്ടഭ്യര്‍ത്ഥന നടത്തിയെന്ന ആരോപണത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി വിവാദത്തില്‍. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത് എത്തി. വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നല്‍കാനൊരുങ്ങുകയാണ്.

നേമം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്ര പതിപ്പിച്ച ലെറ്റര്‍ ഹെഡില്‍ വോട്ടഭ്യര്‍ത്ഥന നടത്തി എന്നാണ് ആരോപണം. ഇത് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നോട്ടീസുകള്‍ അച്ചടിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണെന്നും ആരോപിക്കപ്പെടുന്നു. മന്ത്രി എന്ന ഔദ്യോഗിക വിലാസം ഉപയോഗിച്ച് വോട്ട് ചോദിക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്ന് വിലയിരുത്തപ്പെടുന്നു.

അധികാരത്തിലിരിക്കുന്നവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളോ പണമോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടുള്ളതല്ല എന്നതാണ് ചട്ടം. പരാതിയില്‍ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കമ്മീഷന് സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കാന്‍ അധികാരമുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാല്‍ പോലും, ചട്ടലംഘനം തെളിയിക്കപ്പെട്ടാല്‍ കോടതി മുഖേനയോ കമ്മീഷന്‍ മുഖേനയോ ജനപ്രതിനിധിയെ അയോഗ്യനാക്കാന്‍ സാധിക്കും.

Ads by Google
Thursday 26 Mar 2026 03.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google