Friday, March 20, 2026 Last Updated 10 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Mar 2026 04.16 PM

വത്തിക്കാൻ പ്രതിനിധിക്ക് കേരളത്തിന്റെ ഹൃദ്യമായ യാത്രയയപ്പ്

uploads/news/2026/03/831314/kv-thomas.jpg

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ക്രോയേഷ്യയിലേക്ക് സ്ഥലംമാറിപ്പോകുന്ന മാർപാപ്പയുടെ വത്തിക്കാൻ സ്ഥാനപതി ലിയോപോൾഡോ ഗിരേലിക്ക് കേരളത്തിന്റെ ഹൃദ്യമായ യാത്രയയപ്പ്. ഇന്ന് വത്തിക്കാൻ കാര്യാലയത്തിൽ കേരളത്തിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ് ആണ് കേരളത്തിന്റെ യാത്രയയപ്പ് നൽകിയത്.

വരാപ്പുഴ അതിരൂപത രൂപകല്പന ചെയ്ത ക്രിസ്റ്റലിൽ ആലേഖനം ചെയ്ത വല്ലാർപാടത്തമ്മയുടെ ചിത്രം അദ്ദേഹത്തിന് സമ്മാനിക്കുകയും പൊന്നാട അണിയിച്ചു ആദരിക്കുകയും യാത്ര മംഗളങ്ങൾ നേരുകയും ചെയ്തു. ചിത്രം ഇഷ്ടപ്പെട്ട ഗിരേലി, ഇത് രൂപകൽപ്പന ചെയ്ത വരാപ്പുഴ അതിരൂപതാ മെത്രാപോലിത്ത ജോസഫ് കളത്തിപറമ്പിലിനോട് പ്രത്യേകം നന്ദി പറഞ്ഞു.

Ads by Google
Friday 20 Mar 2026 04.16 PM
YOU MAY BE INTERESTED
Ads by Google
Ads by Google