സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ആശാ ശരത്തിന്റെ മകളും നടിയും നര്‍ത്തകിയുമായ ഉത്തരയുടെ വിവാഹം. ആദിത്യയാണ് ഉത്തരയുടെ വരന്‍. ഇപ്പോഴിതാ തങ്ങളുടെ വിവാഹ വാര്‍ഷികദിനത്തോടനുബന്ധിച്ച് ഉത്തര പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
‘മറ്റൊരു വര്‍ഷം, സ്‌നേഹത്തിന്റെയും വളര്‍ച്ചയുടെയും അനന്തമായ ഓര്‍മ്മകളുടെയും മറ്റൊരു അധ്യായം. ഹാപ്പി ആനിവേഴ്‌സറി ’എന്നാണ് ആദിത്യയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് ഉത്തര കുറിച്ചത്. നിരവധിപ്പേരാണ് ഇവര്‍ക്ക് ആശംസകള്‍ അറിയിച്ചെത്തുന്നത്.
2023 മാര്‍ച്ച് 18 നായിരുന്നു ഉത്തരയുടെയും ആദിത്യയുടെയും വിവാഹം. കൊച്ചിയില്‍ അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു വിവാഹം. സിനിമയിലെയും ടെലിവിഷനിലെയും നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
അതേസമയം ആശാ ശരത്ത് പ്രധാന വേഷത്തിലെത്തിയ ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറായ ഉത്തര അമ്മയ്‌ക്കൊപ്പം നൃത്തവേദികളില്‍ സജീവമാണ്. 2021ലെ മിസ് കേരള റണ്ണര്‍അപ്പ് കൂടിയായിരുന്നു ഉത്തര. കീര്‍ത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകള്‍.