Sunday, March 15, 2026 Last Updated 49 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 14 Mar 2026 11.34 PM

ഇരുമുന്നണികള്‍ക്കുമെതിരേ ശിവഗിരി മഠാധിപതി; പരിഗണിക്കുന്നത് തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ മാത്രം

uploads/news/2026/03/830256/Swami-Sachithanada.jpg

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കെ, എല്‍.ഡി.എഫ്‌. സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച്‌ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. തെരഞ്ഞെടുപ്പില്‍ പിന്നാക്കക്കാര്‍ക്ക്‌ ജയിക്കുന്ന മണ്‌ഡലം നല്‍കുന്നില്ലെന്നാണ്‌ അദ്ദേഹത്തിന്റെ പരാതി.

എല്‍.ഡി.എഫില്‍ ഇപ്രാവശ്യത്തെ സര്‍ക്കാരില്‍ ഒരു സമുദായത്തില്‍പെട്ട 10 മന്ത്രിമാരാണുള്ളത്‌. പിന്നാക്ക സമുദായങ്ങള്‍ക്കു മതിയായ പ്രതിനിധ്യം ലഭിച്ചുവെന്നു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയതോടെ പിന്നാക്കാര്‍ക്ക്‌ നിയമനം ബാലികേറാമലയായെന്നും ശിവഗിരി മഠാധിപതി പറഞ്ഞു.

ക്രൈസ്തവ വിഭാഗത്തിലും ഇസ്‌ലാം വിഭാഗത്തിലും അവരുടെ പരാതികള്‍ പരിഹരിക്കാന്‍ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി ഇടപെടാന്‍ ആരുമില്ലെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു. കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എ മാത്രമാണ് ഉള്ളത്. ജയിക്കുന്ന മണ്ഡലങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രാധിനിധ്യം വേണം. ഈഴവര്‍ക്കും വിശ്വകര്‍മജര്‍ക്കും എസ്‌സിഎസ്ടി വിഭാഗങ്ങള്‍ക്കും അവസരം വേണം. എല്‍ഡിഎഫിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മതിയായ പ്രാധിനിധ്യം ലഭിച്ചില്ല. ഒരു വിഭാഗത്തിലെ 10 മന്ത്രിമാരുണ്ട്. 10% സംവരണത്തിലൂടെ വിഭാഗങ്ങള്‍ക്ക് പല പദവികളും ബാലികേറാമലയായി മാറി.

ശിവഗിരി മഠത്തിന്റെ നിർദ്ദേശങ്ങൾ സിപിഎം പരിഗണിച്ചിട്ടുണ്ടെങ്കിലും പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഇനിയും ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മതിയായ പങ്കാളിത്തം ഉറപ്പാക്കണമെന്ന പരാതി നേതൃത്വത്തിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ബിജെപിയിലാകട്ടെ, വിരലിലെണ്ണാവുന്നവരൊഴികെ നേതൃനിരയിൽ പിന്നാക്ക വിഭാഗക്കാർ കുറവാണ്. സിപിഐഎം കൃത്യമായ പരിഗണന നൽകിയില്ലെങ്കിൽ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും, ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി നൽകിയ നിർദ്ദേശങ്ങൾ പാലിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു. കോടതി വിധി ശ്രീനാരായണ ഭക്തർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഗുരു പടുത്തുയർത്തിയ മൂല്യങ്ങളിൽ നിന്ന് സംഘടന പിന്നാക്കം പോകുന്ന അവസ്ഥയാണുണ്ടായത്. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ കാലോചിതമായി പരിഷ്കരിക്കണമെന്ന വിചിത്രമായ വാദങ്ങൾ വരെ ഉയർന്ന സാഹചര്യമുണ്ടായി. നിലവിലെ മാറ്റങ്ങൾ ഗുണകരമാണെന്നും മികച്ച ഭരണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്എൻഡിപി യോഗം വെറുമൊരു ആൾക്കൂട്ടമായി മാറാതെ ഗുരുദർശനങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആരോപിച്ചു.

Ads by Google
സ്വന്തം ലേഖകന്‍
Saturday 14 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google