Sunday, March 15, 2026 Last Updated 17 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 14 Mar 2026 11.34 PM

നസ്രാണികള്‍ ഒന്നിച്ചുനില്‍ക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യം: കാതോലിക്കാ ബാവ

uploads/news/2026/03/830244/Sabha-pic.jpg

പാലാ: നസ്രാണികള്‍ ഒന്നിച്ചു നില്‍ക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാ ബാവ. മാര്‍ത്തോമ്മാ ശ്ലീഹയുടെ പൈതൃകവും സുറിയാനി പാരമ്പര്യവുമുള്ള നസ്രാണി സമുദായ വൈദിക-അത്മായ പ്രതിനിധികളുടെ യോഗം പാലാ ബിഷപ്‌സ്‌ ഹൗസില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത പരിവര്‍ത്തന നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമല്ല എന്നുറപ്പാക്കേണ്ട ഉത്തരവാദിത്വം സഭയ്‌ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്കാ ബാവ മുഖ്യപ്രഭാഷണം നടത്തി. വിഘടിച്ചുപോയ മാര്‍ത്തോമ്മാ നസ്രാണി സമുദായത്തിനു സാധ്യമായ മേഖലകളില്‍ ഒന്നിച്ചുപോകാമെന്നു മാര്‍ ക്ലിമീസ്‌ കാതോലിക്കാ ബാവ പറഞ്ഞു.
പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ അധ്യക്ഷത വഹിച്ചു. സാമുദായികമായി സംഘടിക്കുക എന്നതു സഭകളുടെ ഐക്യത്തേക്കാള്‍ എളുപ്പവും അവശ്യവുമാണെന്ന്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ പറഞ്ഞു. ചിതറുന്നത്‌ ഒന്നിച്ചുകൂടാനുള്ള ഒരു കാരണമാകണമെന്നും ബിഷപ്‌ പറഞ്ഞു.
യോഗത്തില്‍ ഏഴു നസ്രാണി സഭകളില്‍നിന്നായി ബിഷപ്പുമാരുടെ 11 പ്രതിനിധികള്‍ പങ്കെടുത്തു. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്‌, യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്‌, യാക്കോബായ സഭയില്‍നിന്നു കുര്യാക്കോസ്‌ മോര്‍ തിയോഫിലോസ്‌, മാത്യൂസ്‌ മോര്‍ അന്തിമോസ്‌, മാര്‍ത്തോമ്മാ സഭയില്‍നിന്നു ജോസഫ്‌ മാര്‍ ബര്‍ണബാസ്‌ സഫ്രഗന്‍ മെത്രാപ്പോലീത്ത, പൗരസ്‌ത്യ കല്‍ദായ സുറിയാനി സഭാ അധ്യക്ഷന്‍ മാര്‍ ഔഗിന്‍ കുര്യാക്കോസ്‌ മെത്രാപ്പോലീത്ത, സിറോ മലബാര്‍ കത്തോലിക്കാ സഭയില്‍നിന്നു മാര്‍ ജോസഫ്‌ പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ്‌ പുളിക്കല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി.
ജെ.ബി. കോശി കമ്മിഷന്‍ അംഗം ഡോ. ജേക്കബ്‌ പുന്നൂസ്‌, മലബാര്‍ സ്വതന്ത്രസുറിയാനി (തൊഴിയൂര്‍സഭ) അത്മായ ട്രസ്‌റ്റി ബിനോയി പി. മാത്യു, സിറോ മലബാര്‍ പബ്ലിക്‌ കമ്മിഷന്‍ സെക്രട്ടറി ഫാ. ജെയിംസ്‌ കൊക്കവയലില്‍, ടി.ടി മൈക്കിള്‍, സീ ന്യൂസ്‌ കോ-ഓര്‍ഡിനേറ്റര്‍ ലിസി കെ. ഫെര്‍ണാണ്ടസ്‌, നസ്രാണി ജാതൈ്യക്യ സംഘം പ്രസിഡന്റ്‌ ഷെവ. ഉമ്മച്ചന്‍ വേങ്കടത്ത്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
സ്വന്തം ലേഖകന്‍
Saturday 14 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google