Sunday, March 15, 2026 Last Updated 29 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Mar 2026 07.26 PM

വീടിനകത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുവച്ചു, വിഷപ്പുക ശ്വസിച്ച് മുത്തച്ഛനും, മൂന്നു പേരക്കുട്ടികളും മരിച്ചു

on

അമരാവതി: വീടിനകത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുവച്ചതിനെ തുടര്‍ന്ന് വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ അന്നമയ ജില്ലയില്‍ പുംഗനൂര്‍ പട്ടണത്തിലാണ് സംഭവം. ത്യാഗരാജ സ്ട്രീറ്റിലെ രാമചന്ദ്രയ്യ (70), അദ്ദേഹത്തിന്റെ ഇരട്ട പേരക്കുട്ടികളായ ചരിത, ചന്ദന (8), കാര്‍ത്തിക് (15) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടികളുടെ പിതാവും രാമചന്ദ്രയ്യയുടെ മകനുമായി മുരളിയുടെ ബൈക്കിന്റെ പുകയാണ് അപകടം ഉണ്ടാക്കിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. തകരാറില്‍ ആയിരുന്ന മുരളിയുടെ ബൈക്ക് ശനിയാഴ്ച മെക്കാനിക്ക് സര്‍വീസ് ചെയ്തിരുന്നു. എഞ്ചിന്റെ ബോര്‍ പിസ്റ്റണ്‍ മാറ്റിയ ബൈക്ക് രാത്രി മുഴുവന്‍ സ്റ്റാര്‍ട്ട് ചെയ്തുവയക്കാന്‍ മെക്കാനിക്ക് നിര്‍ദേശിക്കുകയായിരുന്നു.

വിടിന് അകത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് ഇപ്രകാരം സ്റ്റാര്‍ട്ട് ചെയ്ത മുരളി ഭാര്യ രേവതിയ്‌ക്കൊപ്പം വീടിന്റെ ടെറസില്‍ ഉറങ്ങാന്‍ പോവുകയും ചെയ്തു. മുരളിയുടെ അച്ഛന്‍ രാമചന്ദ്രയ്യ, മകന്‍ കാര്‍ത്തിക്, ഇരട്ട പെണ്‍മക്കള്‍ ചരിത, ചന്ദന എന്നിവര്‍ വീടിന് അകത്ത് ഉറങ്ങി. വീടിന്റെ വാതിലുകളും ജനലുകളും അടച്ചിരുന്നതിനാല്‍ ബൈക്കില്‍ നിന്നുള്ളപുക വീട് മുഴുവന്‍ നിറഞ്ഞാണ് അപകടം ഉണ്ടായത്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് എല്ലാവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

Ads by Google
Sunday 15 Mar 2026 07.26 PM
YOU MAY BE INTERESTED
Ads by Google
Ads by Google