ലക്നൗ : യുഎസ്, ഇസ്രയേൽ സൈന്യം സംയുക്തമായി നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ, ഇറാൻ ഹോർമുസിൽ തടസ്സങ്ങൾ സൃഷ്ടിച്ചതോടെ ഇന്ത്യയടക്കമുള്ള ഒട്ടേറെ രാജ്യങ്ങൾ എൽപിജി ക്ഷാമം നേരിടുകയാണ്. പഞ്ചാബിലെ ബർണാല ജില്ലയിൽഏജൻസിക്കു മുന്നിൽ ഗ്യാസ് സിലിണ്ടറിനായി ക്യൂ നിന്ന 66 കാരൻ കുഴഞ്ഞുവീണു മരിച്ചു.8 മണി മുതൽ ക്യൂവിൽ നിൽക്കുകയായിരുന്നു. രാവിലെ 10 മണിയോടെയാണ് ഇദ്ദേഹം കുഴഞ്ഞു വീണത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തും മുൻപേ ഭൂഷന്‍ മരിച്ചു .
പ്രതിസന്ധി നേരിടാൻ ഗ്യാസ് ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ അവസരത്തിൽ യുപിയിൽ സമാജ്‌വാദി പാർട്ടി നേതാവിന്റെ വീട്ടിൽ നിന്ന് 55 സിലിണ്ടറുകൾ റെയ്ഡിൽ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. ഹാപൂർ ജില്ലയിലുള്ള എസ്പി നേതാവായ അബ്ദുൾ റഹ്മാന്റെ വീട്ടിൽനിന്നുമാണ് എൽപിജി സിലിണ്ടറുകൾ കണ്ടെടുത്തത് .
അതേസമയം, എൽപിജി സിലിണ്ടറുകളുടെ ലഭ്യത സംബന്ധിച്ച് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് തെറ്റായ വിവരങ്ങൾ നൽകുകയാണെന്നും ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്നും സമാജ്‌വാദി പാർട്ടി എംപി രാം ഗോപാൽ യാദവ് നേരത്തെ അവകാശപ്പെട്ടിരുന്നു.
രാജ്യത്തുടനീളം എൽപിജി ക്ഷാമം അനുഭവപ്പെടുകയാണ്. പല ഹോട്ടലുകളും കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷമാണ് എൽപിജി ക്ഷാമത്തിന് കാരണം. വലിയ റെസ്റ്റോറന്റുകൾ പോലും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എൽപിജി വിതരണത്തിലെ പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞദിവസം കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിൽ പ്രതിഷേധ പ്രകടനം നടത്തി.