Sunday, March 15, 2026 Last Updated 24 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 02.23 PM

പിന്നോക്കക്കാരെ മത്സരിപ്പിക്കുന്നത് തോല്‍ക്കാന്‍ വേണ്ടി ; ജയിക്കുന്ന മണ്ഡലം നല്‍കുന്നില്ലെന്ന് ശിവഗിരി മഠാധിപതി

uploads/news/2026/03/830191/shivagiri-matt-sachinananda.jpg

തിരുവന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് രൂക്ഷ വിമര്‍ശനവുമായി ശിവഗിരി. പിന്നോക്ക സമുദായക്കാര്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്നത് തോല്‍ക്കുന്ന മണ്ഡലങ്ങളാണെന്നും ജയിക്കുന്ന മണ്ഡലങ്ങള്‍ നല്‍കുന്നില്ലെന്നും ആരോപണം ഉയര്‍ത്തി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. കരുണാകരന്റെയും ആന്റണിയുടേയും കാലത്ത് ഇങ്ങിനെയായിരുന്നില്ലെന്നും ഇപ്പോള്‍ തോല്‍ക്കുന്ന മണ്ഡലം നോക്കിയാണ് നല്‍കുന്നതെന്നും പറഞ്ഞു.

കേരളത്തില്‍ ശ്രീനാരായണ സമൂഹത്തില്‍ നിന്നും ഒരു എംഎല്‍എ മാത്രമാണ് ഉള്ളത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ആദ്യത്തെ ഗവണ്‍മെന്റ് വന്നപ്പോള്‍ ആര്‍ ശങ്കറായിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസ് മാത്രമല്ല എല്ലാ മുന്നണികളും പിന്നോക്കക്കാരെ അവഗണിച്ചുകൊണ്ടിരിക്കുകയാണ്. കരുണാകരന്‍, ആന്റണി എന്നിവരുടെ കാലത്ത് എല്ലാ സമുദായങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം കിട്ടാന്‍ ഒരു ശ്രദ്ധ കാണിക്കുകയും സമതുലനാവസ്ഥ പരിഗണിക്കുകയും ചെയ്തിരുന്നു. പക്ഷേ അതുകഴിഞ്ഞ് ജയിക്കുന്ന മണ്ഡലം പിന്നോക്കക്കാര്‍ക്ക് നല്‍കാതായി. തോല്‍ക്കുന്ന മണ്ഡലം പരിഗണിക്കുകയും അവര്‍ പരാജയപ്പെടുകയും ചെയ്യുന്ന സ്ഥിതിയായി.

ഈഴവരും ധീവരരും വിശ്വകര്‍മ്മജരും പട്ടികജാതി/വര്‍ഗ്ഗ സമുദായങ്ങളുമൊക്കെയാണ് കേരളത്തില്‍ ബഹുഭൂരിപക്ഷം ജനത. അവര്‍ക്കൊക്കെ മതിയായ പ്രാതിനിധ്യം ലഭിക്കണമെന്നാണ് രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എല്‍ഡിഎഫില്‍ ഇത്തവണ ഒരു സമുദായത്തില്‍ പെട്ട 10 മന്ത്രിമാരാണ് ഉള്ളത്. എന്നാല്‍ പിന്നോക്ക സമുദായത്തിന് മതിയായ പ്രാതിനിധ്യം ലഭിച്ചെന്ന് പറയാറായിട്ടില്ലെന്നും പറഞ്ഞു. ശിവഗിരിയുടെ രണ്ടു പരിപാടികളാണ് രാഹുല്‍ഗാന്ധി പങ്കെടുത്തത്. ഈ പരിപാടിയില്‍ വെച്ച് ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.

Ads by Google
Saturday 14 Mar 2026 02.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google