Sunday, March 15, 2026 Last Updated 46 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 08.10 AM

അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ; സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കിയാലേ വരൂ എന്ന ഉറച്ച് സുധാകരന്‍

uploads/news/2026/03/830095/sudhakaran-and-satheeshan.gif

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ മുതിര്‍ന്ന നേതാവും എം.പിയുമായ കെ. സുധാകരന്റെ പ്രതിഷേധം കോണ്‍ഗ്രസ് നേതൃത്വത്തെ വലയ്ക്കുന്നു. സുധാകരനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും, സ്ഥാനാര്‍ത്ഥിത്വം ഉറപ്പുനല്‍കിയാലേ വിളി സ്വീകരിക്കു എന്ന ഉറച്ച നിലപാടിലാണ് സുധാകരന്‍.

പ്രശ്‌നപരിഹാരത്തിനായി രാഹുല്‍ഗാന്ധി സുധാകരനുമായി നേരിട്ട് സംസാരിച്ചേക്കും. എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പൊതുതീരുമാനം ഹൈക്കമാന്‍ഡ് സുധാകരനെ അറിയിച്ചിരുന്നു. സുധാകരന്‍ നിര്‍ദ്ദേശിക്കുന്ന ആളെ കണ്ണൂരില്‍ മത്സരിപ്പിക്കാമെന്ന് വാഗ്ദാനവും നല്‍കിയെങ്കിലും സുധാകരന്‍ വഴങ്ങിയിട്ടില്ല. അദ്ദേഹം അത് തള്ളുകയും പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

ഇന്നലെ കണ്ണൂരിനോടുള്ള തന്റെ വൈകാരിക ബന്ധം വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് സുധാകരനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. സുധാകരന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുമ്പോഴും മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സ്‌ക്രീനിംഗ് കമ്മിറ്റി നേരത്തെ 31 പേരുടെ പട്ടികയ്ക്ക് അംഗീകാരം നല്‍കിയിരുന്നു.

ശേഷിക്കുന്ന 24 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. തിങ്കളാഴ്ച വീണ്ടും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗംചേരും. അന്ന് തന്നെ 70 ശതമാനം മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് പാര്‍ട്ടി നീക്കം. കണ്ണൂര്‍ സീറ്റിലെ തന്റെ അവകാശവാദത്തില്‍ സുധാകരന്‍ വിട്ടുവീഴ്ച ചെയ്യാത്തത് കോണ്‍ഗ്രസ് ക്യാമ്പില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

Ads by Google
Saturday 14 Mar 2026 08.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google