Saturday, March 14, 2026 Last Updated 1 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Mar 2026 02.45 PM

വിവാഹമോചനത്തിനു ശേഷമുളള ആദ്യ സോഷ്യല്‍ മീഡിയ പോസ്റ്റുമായി നടി ഹന്‍സിക മോട്‌വാനി

hansika-motwani
photo-www.instagram.com/ihansika/

വിവാഹമോചനത്തിന് ശേഷം ഹന്‍സിക ആദ്യമായി പങ്കുവെച്ച് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ‘ചര്‍ദി കാല’ എന്ന പഞ്ചാബി വാക്കാണ് ഹന്‍സിക പങ്കുവെച്ചത്. വിഷമഘട്ടത്തിലും പ്രത്യാശയോടെ മുന്നോട്ട് പോകുന്നതിനെ അര്‍ത്ഥമാക്കുന്ന വാക് പ്രയോഗമാണിത്.

hansika-motwani

കഴിഞ്ഞ ദിവസമാണ് മൂന്നര വര്‍ഷം നീണ്ട വിവാഹ ബന്ധം ഹന്‍സികയും ബിസിനസുകാരനായ സൊഹൈല്‍ കതൂരിയയും അവസാനിപ്പിച്ചത്. ആഘോഷപൂര്‍വം നടന്ന വിവാഹമായിരുന്നു ഇത്. വിവാഹം കഴിഞ്ഞ് അധിക നാള്‍ ആകുന്നതിനു മുമ്പേ അഭിപ്രായ വ്യത്യാസങ്ങള്‍ വന്നു. ഒരുമിച്ചു മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് വ്യക്തമായതോടെ ഹന്‍സിക താമസം മാറി.

സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ വിവാഹഫോട്ടോകള്‍ നീക്കി. വിവാഹമോചന വാര്‍ത്തകളെ തുടക്കത്തില്‍ സൊഹൈല്‍ നിഷേധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബാന്ദ്ര കുടുംബ കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിക്കുകയായിരുന്നു.

മ്യൂചല്‍ ഡിവോഴ്‌സായിരുന്നു. ജീവനാശം ഹന്‍സിക ആവശ്യപ്പെട്ടിട്ടില്ല. ചെറിയ കാര്യങ്ങള്‍ പോലും ഇവര്‍ക്കിടയില്‍ പ്രശ്‌നമായെന്നും ബന്ധുക്കളും സുഹൃത്തുക്കളും ഒരുമിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടെന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു

2022 ഡിസംബറിലായിരുന്നു ഹന്‍സിക-സൊഹൈല്‍ വിവാഹം. സൊഹൈലിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭാര്യ ഹന്‍സികയുടെ സുഹൃത്തുമായിരുന്നു. ഇവരുടെ വിവാഹത്തിന് ഹന്‍സികയെത്തിയ ദൃശ്യങ്ങളും പുറത്ത് വന്നതാണ്. ഹന്‍സികയുടെ വിവാഹമോചന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ ഇക്കാര്യം വീണ്ടും ചര്‍ച്ചയായി. അതേസമയം ആദ്യ വിവാഹ ബന്ധം തകര്‍ന്നതിന് കാരണം ഹന്‍സികയല്ലെന്ന് സൊഹൈല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Ads by Google
Friday 13 Mar 2026 02.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google