Sunday, March 15, 2026 Last Updated 36 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Mar 2026 02.18 PM

66ാം വയസ്സില്‍ അമ്മയാകാന്‍ ഒരുങ്ങുന്നു? അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് നടി നീന ഗുപ്ത

neena-gupta

വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന വിവാഹവിരുന്നില്‍ പങ്കെടുത്ത ലുക്ക് വൈറലായതിനു പിന്നാലെ തന്നെ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച അഭ്യൂഹങ്ങളില്‍ മറുപടിയുമായി നടി നീന ഗുപ്ത. ഹൈദരാബാദിലെ ചടങ്ങില്‍ പങ്കെടുത്ത നീന ഗുപ്തയുടെ വസ്ത്രധാരണം ചൂണ്ടിക്കാട്ടി, നടി 66 ാം വയസ്സില്‍ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇത് നീന ഗുപ്ത നിഷേധിച്ചു.

ഞാന ഗര്‍ഭിണിയല്ല, ആ സാരി കുറച്ചു കട്ടികൂടിയതായിരുന്നു. അതുകൊണ്ട് ആ ചടങ്ങില്‍ എനിക്ക് കുറച്ച് വണ്ണം തോന്നിച്ചത്. നടി വ്യക്തമാക്കി. എന്റെ പ്രായത്തേയും ഗര്‍ഭധാരണത്തെയും ബന്ധപ്പെടുത്തി നടക്കുന്ന ചര്‍ച്ചകള്‍ ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മളെത്ര പുരോഗമിച്ചു എന്ന് ഇത് കാണിക്കുന്നു എന്ന് നടി പരിഹാസരൂപേണ കൂട്ടിച്ചേര്‍ത്തു.

അല്പം വയറുതോന്നിക്കുന്ന വേഷത്തിലായിരുന്നു നീന ഗുപ്ത വിജയ് വേദരകൊണ്ട- രശ്മിക മന്ദാന വിവാഹത്തിനെത്തിയത്. ചിത്രങ്ങളും വീഡിയോകളും വ്യാഎകമായി പ്രചരിക്കപ്പെട്ടു. പിന്നാലെയാണ് 66 ാം വയസ്സില്‍ താരം അമ്മയാകാനൊരുങ്ങുന്നുവെന്ന പ്രചാരണമുണ്ടായത്.

ഡൽഹി സ്വദേശിയായ വിവേക് മെഹ്‌റയാണ് നീനാ ഗുപ്തയുടെ ജീവിത പങ്കാളി. 2008-ലാണ് ഇരുവരും വിവാഹിതരായത്.1980-കളിൽ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി നീനാ ഗുപ്ത പ്രണയത്തിലായിരുന്നു. ഇരുവർക്കും ഒരു മകളുണ്ട്. ഫാഷൻ ഡിസൈനറും നടിയുമായ മസാബയെ നീനാ ഗുപ്തയാണ് വളർത്തിയത്.

Ads by Google
Friday 13 Mar 2026 02.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google