Sunday, March 15, 2026 Last Updated 41 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 03.54 PM

വാഹന പരിശോധനക്കിടെ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

ഇന്ന് രാവിലെ 10 മണിക്ക് കോലിക്കോഡ് ബിവറേജിന് സമീപത്ത് വെച്ചാണ് സംഭവം.
mvd, assaault, college student

മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ വാഹന പരിശോധനയ്ക്കിടയിൽ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പള്ളിപ്പുറം സ്വദേശി അഭയ കൃഷ്ണനെയാണ് മോട്ടോർ വെഹിക്കിളിലെ ഉദ്യോഗസ്ഥൻ മർദ്ദിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് കോലിക്കോഡ് ബിവറേജിന് സമീപത്ത് വെച്ചാണ് സംഭവം.

മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. കോളേജിലേക്ക് പോയപ്പോൾ അഭയകൃഷ്ണ ഹെൽമറ്റ് വെച്ചിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ട് റോഡിൽ വച്ച് ഉദ്യോഗസ്ഥർ കൈകാണിച്ചപ്പോൾ കുറച്ചു മുന്നേ മാറ്റി വാഹനം നിർത്തിയതാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചത്. ഉദ്യോഗസ്ഥൻ അഭയകൃഷ്ണന്റെ ചെവിയിലും മുഖത്തും അടിക്കുകയായിരുന്നു. പിഴയായി 6500 അടയ്ക്കണമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായും അഭയ കൃഷ്ണ പറയുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥി കന്യാകുളങ്ങര ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില പൊലീസിൽ പരാതി നൽകുമെന്ന് അഭയ കൃഷ്ണ വ്യക്തമാക്കി.

Ads by Google
Thursday 12 Mar 2026 03.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google