Saturday, March 14, 2026 Last Updated 2 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 02.40 PM

' പുലിവാല്‍ കല്യാണത്തില്‍ നായകന്‍ ഞാനാണെങ്കിലും സലീമേട്ടന്റെ മണവാളനാണ് സ്‌കോര്‍ ചെയ്തത് ' ; ജയസൂര്യ

jayasurya-

ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് 3. ആട് 3യുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ പുലിവാല്‍ കല്യാണം സിനിമയേക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. പുലിവാല്‍ കല്ല്യാണത്തില്‍ താനാണ് നായകനെങ്കിലും സലീം കുമാര്‍ അവതരിപ്പിച്ച മണവാളനാണ് ആ സിനിമയില്‍ സ്‌കോര്‍ ചെയ്തത് എന്നാണ് ജയസൂര്യ പറഞ്ഞത്.

ഷാഫിയുടെ സംവിധാനത്തില്‍ 2003-ല്‍ പുറത്തിറങ്ങിയ പുലിവാല്‍ കല്യാണം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സിനിമയാണ്. ചിത്രത്തിലെ കോമഡി രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലെ ട്രോളുകളിലൂടെ ഇന്നും സജീവമായി നിലനില്‍ക്കുന്നു. ചിത്രത്തില്‍ മണവാളന്‍ എന്ന കഥാപാത്രമായാണ് സലീം കുമാര്‍ എത്തുന്നത്. കൊച്ചിന്‍ ഹനീഫ, കാവ്യ മാധവന്‍, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, ലാലു അലക്‌സ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആട് 3. 2026 മാര്‍ച്ച് 19-ന് ചിത്രം തിയേറ്ററുകളിലെത്തും. ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം. ഷാജി പാപ്പനായി ജയസൂര്യ എത്തുമ്പോള്‍, പഴയ ടീമിലെ എല്ലാവരും മൂന്നാം ഭാഗത്തിലുമുണ്ട്.

Ads by Google
Thursday 12 Mar 2026 02.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google