Sunday, March 15, 2026 Last Updated 2 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.03 AM

സായി പല്ലവിയെ കാണുന്നത് വരെ മാലാഖ എന്നത് വെറുമൊരു കെട്ടുകഥയാണെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്; പോസ്റ്റുമായി നിവേദ തോമസിന്റെ സഹോദരന്‍

sai-pallavi
photo-/www.instagram.com/nikhilthomas_07/

ബാലതാരമായി അഭിനയലോകത്തേക്ക് വന്നതാണ് നിവേദ തോമസ്. വെറുതെ അല്ല ഭാര്യ പോലുളള സിനിമകളിലൂടെ നിവേദ മലയാളികള്‍ക്ക് സുപരിചിതയായി മാറി. നിവേദയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സഹോദരന്‍ നിഖില്‍ തോമസും ആരാധകര്‍ക്ക് പരിചിതനാണ്. എപ്പോഴും വഴക്കിടുകയൊക്കെ ചെയ്യുന്ന സഹോദരനാണെങ്കിലും തന്റെ ഏറ്റവും വലിയ സപ്പോര്‍ട്ടും ക്രിട്ടിക്കും നിഖിലാണെന്നാണ് നിവേദ പറഞ്ഞിട്ടുളളത്.

ഇപ്പോഴിതാ നിഖില്‍ പങ്കുവെച്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. നടി സായ് പല്ലവിക്കൊപ്പമുളള ചിത്രമാണ് നിഖില്‍ പങ്കുവെച്ചിരിക്കുന്നത്. ‘സായി പല്ലവിയെ കാണുന്നത് വരെ മാലാഖ എന്നത് വെറുമൊരു കെട്ടുകഥയാണെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. ഒറ്റത്തവണയായി സായി പല്ലവിയെ കണ്ടപ്പോഴേക്കും ആ അത്ഭുതത്തില്‍ നിന്ന് ഇപ്പോഴും എനിക്ക് പുറത്തുകടക്കാന്‍ സാധിച്ചിട്ടില്ല ’എന്നാണ് ചിത്രത്തിനൊപ്പം നിഖില്‍ കുറിച്ചത്.

പോസ്റ്റിനു താഴെ കമന്റുമായി സായി പല്ലവിയും എത്തി. നീയല്ലേ ഏറ്റവും മാധുര്യമുളള ആള്, നന്ദി -നിഖില്‍ എന്നായിരുന്നു സായ് പല്ലവിയുടെ മറുപടി. നിരവധി ലൈക്കുകളും കമന്റുകളുമാണ് പോസ്റ്റിനും സായ് പല്ലവിയുടെ കമന്റിനും ലഭിക്കുന്നത്.

ഇക്കഴിഞ്ഞ ഫിലിംഫെയര്‍ പുരസ്‌കാര നിശയില്‍ വച്ചായിരുന്നു ഈ കൂടിക്കാഴ്ച. മികച്ച തമിഴ് നടിക്കുള്ള ക്രിട്ടിക്സ് പുരസ്‌കാരം അമരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വേണ്ടി സായി പല്ലവി യ്ക്കാണ് ലഭിച്ചത്. കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങില്‍ അത് സ്വീകരിക്കാനാണ് സായി പല്ലവി എത്തിയത്. 36 ചിന്ന കഥ കാതു എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ വന്ന നിവേദ തോമസിനൊപ്പമാണ് നിഖില്‍ തോമസും അവാര്‍ഡ് നിശയില്‍ പങ്കെടുത്തത്.

Ads by Google
Thursday 12 Mar 2026 11.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google