Saturday, March 14, 2026 Last Updated 32 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 05.12 PM

ക്രോസ് നെക്ക് വൈറ്റ് ഡ്രസ്സില്‍ പേര്‍ളി; ട്വിന്നിംഗില്‍ നിളയും നിതാരയും; റൊമാന്റിക്കായി പേര്‍ളിയെ ചേര്‍ത്തു പിടിച്ച് ശ്രീനിഷ്; ഫാമിലി ഫോട്ടോഷൂട്ട് ഇന്‍ ക്രൂയിസ് ട്രെന്‍ഡിംഗ്

അവതാരക, നടി, യൂട്യൂബര്‍, സോഷ്യല്‍ മീഡിയ ഇൻഫ്ലുവസര്‍ എന്നീ മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് പേര്‍ളി മാണി. ഇപ്പോഴിതാ ശ്രീനിഷിനും മക്കളായ നിളയ്ക്കും നിതാരയ്ക്കുമൊപ്പമുള്ള പുത്തന്‍ ഫോട്ടോഷൂട്ട് പങ്കിടുകയാണ് പേര്‍ളി.
Pearly Maaney, Srinish, nila and nithara
Pearle Maaney, Srinish Aravind with nila and nithara (Image Source: Instagram)

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് സോഷ്യല്‍ മീഡിയ ഇൻഫ്ലുവസറും അവതാരകയും നടിയുമാണ് പേര്‍ളി മാണി. അവതാരകയായി തുടക്കം കുറിച്ച താരം പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയായത് മലയാളം ബിഗ് ബോസിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ്. ബിഗ് ബോസ് ഹൗസില്‍ വച്ചു തന്നെയാണ് പേര്‍ളി സീരിയല്‍ അഭിനേതാവായ ശ്രീനിഷുമായി പ്രണയത്തിലായത്. പ്രേക്ഷകര്‍ ഏറെയിഷ്ടപ്പെട്ടിരുന്ന ഒരു പ്രണയമായിരുന്നു ഇവരുടേത്.
ഒട്ടും തന്നെ അഭിനയമല്ലാതിരുന്നതു കൊണ്ടു തന്നെ ഹൗസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പേര്‍ളിയും ശ്രീനിഷും വിവാഹിതരായി. ഇവര്‍ നിളയെന്നും നിതാരയെന്നും പേരുള്ള രണ്ടു പെണ്‍മക്കളു​ടെ മാതാപിതാക്കളുമാണ്. പ്രണയവും ദാമ്പത്യവും ഒക്കെ ആഘോഷമാക്കുന്ന പേര്‍ളിയും ശ്രീനിഷും തങ്ങളുടെ ജീവിതം മക്കള്‍ക്കൊപ്പം ആസ്വദിക്കുകയാണ്.
വ്ലോ​ഗുകളും ഷോകളുമെല്ലാമായി കരിയറിലെ തിരക്കുകളിലാണ് പേര്‍ളി. പേര്‍ളി മാണി ഷോയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായ ചാറ്റ് ഷോയാണ്. അതിന്റെ എല്ലാ വിജയത്തിന്റെ പിന്നിലും ശ്രീനിഷാണെന്ന് പേര്‍ളി പലപ്പോഴും പറഞ്ഞിട്ടുണ്ട്. പേര്‍ളിയും ശ്രീനിഷും മക്കളും ഒരുമിച്ചെത്തുന്ന വേദികളും ഫോട്ടോഷൂട്ടുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വളരെ വേഗത്തില്‍ ട്രെന്‍ഡിംഗാകാറുണ്ട്.
ഇപ്പോഴിതാ മക്കള്‍ക്കും ശ്രീനിഷുമൊപ്പമുള്ള പുത്തന്‍ ഫോട്ടോഷൂട്ട് പങ്കിടുകയാണ് പേര്‍ളി. ഇത്തവണത്തെ ഫോട്ടോഷൂട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത സിംഗപ്പൂരിലെ ഡിസ്നി അഡ്വഞ്ചർ ക്രൂയിസിനുള്ളില്‍ വച്ചുള്ളതാണ് എന്നതാണ്. അമ്മയ്ക്കൊപ്പം ട്വിന്നിംഗ് ചെയ്യുന്ന മക്കളെയും ചിത്രങ്ങളില്‍ കാണാം. അരിയ ​ക്രോസ് നെക്ക് വൈറ്റ് ഡ്രസ്സാണ് പേര്‍ളിയും മക്കളും പേര്‍ളിയും മക്കളായ നിളയും നിതാരയും ധരിച്ചിരിക്കുന്നത്. പേര്‍ളിക്കൊപ്പം വൈറ്റ് ഷര്‍ട്ടില്‍ റൊമാന്റിക് പോസ് നല്‍കുന്ന ശ്രീനിഷിനെയും ചിത്രങ്ങളില്‍ കാണാം. ‘‘ഞാൻ : അമ്മയോടൊപ്പം ട്വിന്നിംഗ് ചെയ്യണോ ?
നീതു ആന്‍ഡ് നിള : വേണം...
ഞാൻ : ലെറ്റ്സ് ഗോ....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പേര്‍ളി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ‘എന്റെ മൂന്ന് ഗ്രീക്ക് ദേവതകൾ...’ എന്നാണ് ചിത്രങ്ങള്‍ക്ക് ശ്രീനിഷ് നല്‍കിയിരിക്കുന്ന കമന്റ്. ക്യൂട്ട് ഫാമിലിയുടെ ക്യൂട്ട് ചിത്രങ്ങള്‍ ഹാര്‍ട്ട് ലവ് ഇമോജി നല്‍കിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം സിംഗപ്പൂരിലെ ഡിസ്നി ക്രൂയിസ് ലൈനിൽ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പേര്‍ളി മാണി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. സിംഗപ്പൂർ ആസ്ഥാനമാക്കി സർവീസ് നടത്തുന്ന ഡിസ്നി ക്രൂയിസ് ലൈനിന്റെ ഏറ്റവും പുതിയതും വലുതുമായ ‘ഡിസ്നി അഡ്വഞ്ചർ’ കപ്പലിലാണ് പേർളിയും ശ്രീനിഷും മക്കളും എത്തിയത്. ‘‘ഇതൊരു മിനി വേൾഡ് ആണ്... ഡിസ്നി അഡ്വഞ്ചർ ക്രൂയിസ്, സിംഗപ്പൂർ...’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പേര്‍ളി ചിത്രങ്ങള്‍ പങ്കിട്ടത്. മാർവൽ, പിക്സാർ തീമുകൾ, ബ്രോഡ്‌വേ സ്റ്റൈല്‍ ഷോകൾ, കഥാപാത്രങ്ങളുമായുള്ള കൂടിക്കാഴ്ചകൾ, രുചികരമായ ഭക്ഷണം, ഏഴ് വ്യത്യസ്ത തീം സോണുകൾ എന്നിവയടങ്ങുന്ന ഈ കപ്പലിലെ അനുഭവങ്ങൾ പേര്‍ളി പങ്കിട്ടിരുന്നു.

Ads by Google
Wednesday 11 Mar 2026 05.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google