Saturday, March 14, 2026 Last Updated 32 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 03.59 PM

നടന്‍ രണ്‍ദീപ് ഹൂഡയ്ക്കും ലിന്‍ ലൈഷ്‌റാമിനും പെണ്‍കുഞ്ഞ് പിറന്നു; സന്തോഷവാര്‍ത്ത പങ്കുവെച്ച് താരങ്ങള്‍

randeep-hooda
photo-www.instagram.com/randeephooda/

ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡയ്ക്കും ഭാര്യ ലിന്‍ ലൈഷ്‌റാമിനും പെണ്‍കുഞ്ഞ് പിറന്നു. തന്റെ പിതാവിന്റെ ജന്മദിനാത്തിലായിരുന്നു മകളുടെ ജനനം എന്നത് കുടുംബത്തിന് ഇരട്ടി മധുരം പകരുന്നതായിരുന്നുവെന്ന് നടന്‍ വെളിപ്പെടുത്തി. മകളെ പിതാവ് എടുത്തു കൊണ്ട് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടുകൊണ്ടായിരുന്നു ഈ സന്തോഷ വാര്‍ത്ത രണ്‍ദീപ് ഹൂഡ ആരാധകരെ അറിയിച്ചത്.

‘മുത്തച്ഛന്റെയും ചെറുമകളുടെയും സംയുക്ത ജന്മദിനത്തിന് ഇരട്ട അഭിനന്ദനങ്ങള്‍. ഇന്ന് ഞാന്‍ ഒരു പിതാവായപ്പോള്‍ നിങ്ങളോടുളള എന്റെ മതിപ്പ് കൂടുതല്‍ ആഴത്തിലായി പപ്പാ. ഏറ്റവും പ്രധാനമായി ലിന്‍- എന്നെ ഒരു പിതാവാക്കിയതിനും , നമ്മുടെ കൊച്ചു പെണ്‍കുട്ടിയെ ഈ ലോകത്തിലേക്ക് കൊണ്ടുവന്നതിനും നന്ദി. കൊച്ചു പെണ്‍കുട്ടിയും ജീവിതകാലം മുഴുവന്‍ സ്‌നേഹവും’ നടന്‍ കുറിച്ചു. കുഞ്ഞിന്റെ കൈ വിരലുകളുടെ ചിത്രവും കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നിരവധിപ്പേരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചെത്തുന്നത്.

വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന രണ്‍ദീപ് ഹൂഡയും നടി ലിന്‍ ലൈഷ്‌റാമും 2023 നവംബര്‍ 29 നാണ് വിവാഹിതരായത്. മണിപ്പൂരിലെ ഇംഫാലില്‍ വെച്ചായിരുന്നു വിവാഹം. രണ്ടാം വിവാഹ വാര്‍ഷികദിനത്തിലാണ് ഇരുവരും മാതാപിതാക്കളാകാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.

മണിപ്പൂര്‍ സ്വദേശിയാണ് ലിന്‍ ലൈഷ്‌റാം. ഉപരിപഠനത്തിന്റെ ഭാഗമായാണ് താരം മുംബൈയില്‍ എത്തുന്നത്. ഷാരുഖ് ഖാന്‍ നായകനായി എത്തിയ ഓം ശാന്തി ഓശാനയിലൂടെയാണ് ആദ്യമായി കാമറയ്ക്ക് മുന്നില്‍ എത്തുന്നത്. മേരി കോം, മോഡേണ്‍ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഷാമൂ സന എന്ന ജ്വല്ലറി ബ്രാന്‍ഡിന്റെ സ്ഥാപകയാണ്.

2001 ല്‍ പുറത്തിറങ്ങിയ മണ്‍സൂണ്‍ വെഡിങ് എന്ന സിനിമയിലൂടെയാണ് രണ്‍ദീപ് ഹൂഡ അരങ്ങേറ്റം കുറിച്ചത്. റിസ്‌ക്, ജന്നത് 2, കോക്ക്‌ടെയില്‍, ജിസം, ഹീറോയിന്‍, , മര്‍ഡര്‍3 ,ബോംബെ ടാക്കീസ്, ഹൈവേ കിക്ക്, സരബ്ജിത്ത് , ലൗ ആജ് കല്‍, രാധേ തുടങ്ങി ഒട്ടേറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. റൂസ്സോ ബ്രദേഴ്സ് സംവിധാനം ചെയ്ത് 2020 ല്‍ റിലീസ് ചെയ്ത എക്‌സ്ട്രാഷന്‍ എന്ന ഹോളിവുഡ് സിനിമയില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ രണ്‍ദീപ് അവതരിപ്പിച്ചിട്ടുണ്ട്.

Ads by Google
Wednesday 11 Mar 2026 03.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google