Saturday, March 14, 2026 Last Updated 1 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 12.55 PM

' അമ്മ പകര്‍ന്നുതന്ന മൂല്യങ്ങള്‍ ജീവിതകാലം മുഴുവന്‍ എന്നോടൊപ്പമുണ്ടാകും' ; കുറിപ്പുമായി രാജ്കുമാര്‍ റാവു

mothers, death
photo-www.instagram.com/rajkummar_rao/

ബോളിവുഡിലെ ശ്രദ്ധേയനായ നടനാണ് രാജ്കുമാര്‍ റാവു. ഇപ്പോള്‍ അമ്മയുടെ പത്താം ചരമവാര്‍ഷിക ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്‍.

'അമ്മ വിട്ടുപിരിഞ്ഞിട്ട് പത്തു വര്‍ഷങ്ങള്‍ കടന്നുപോയി, എങ്കിലും ഓരോ ദിവസവും അമ്മയുടെ അഭാവം അനുഭവപ്പെടുന്നുണ്ട്. അമ്മ എനിക്ക് പകര്‍ന്നുതന്ന മൂല്യങ്ങള്‍ ജീവിതകാലം മുഴുവന്‍ എന്നോടൊപ്പമുണ്ടാകും. അമ്മ എപ്പോഴും എന്റെ കൂടെയുണ്ടെന്ന് എനിക്കറിയാം, അതുകൊണ്ട് തന്നെ അമ്മയെ അഭിമാനം കൊള്ളിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കും. ഏറ്റവും നല്ല അമ്മയും ഏറ്റവും നല്ല സുഹൃത്തുമായതിന് നന്ദി. എന്നും സ്‌നേഹത്തോടെ'', എന്നാണ് രാജ്കുമാര്‍ റാവു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അമ്മയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

2016-ലാണ് രാജ്കുമാറിന് തന്റെ അമ്മയെ നഷ്ടപ്പെട്ടത്. ആ കാലഘട്ടത്തെക്കുറിച്ച് താരം എപ്പോഴും സംസാരിക്കാറുണ്ട്; തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയങ്ങളില്‍ ഒന്നായാണ് അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത്. അമ്മയുടെ ഉപദേശങ്ങളും അചഞ്ചലമായ പിന്തുണയും തന്റെ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഇപ്പോഴും വഴികാട്ടിയായി തുടരുന്നുവെന്ന് മുന്‍പും താരം തുറന്നു പറഞ്ഞിട്ടുണ്ട്.

ഷാഹിദ് , ന്യൂട്ടണ്‍ , സ്ത്രീ , ട്രാപ്ഡ്, തുടങ്ങി നിരവധി സിനമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ്‌രാജ്കുമാര്‍ റാവു ദേശീയ പുരസ്‌കാര ജേതാവ് കൂടിയാണ്. സ്ത്രീ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു.

Ads by Google
Wednesday 11 Mar 2026 12.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google