Sunday, March 15, 2026 Last Updated 16 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 12.25 PM

‘സ്ത്രീകള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങള്‍ കരുതുന്നു, പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകള്‍, ദയവായി ജീവിക്കാന്‍ അനുവദിക്കൂ’; രവി ​മോഹന്‍

ravi-mohan
photo-www.instagram.com/iam_ravimohan/

തന്റെ വ്യക്തിജീവിതത്തിലെ വെല്ലുവിളികളെയും സോഷ്യല്‍ മീഡിയയിലെ കടന്നാക്രമണങ്ങളെയും പക്വതയോടെ നേരിട്ട് നടന്‍ രവി മോഹന്‍. തന്റെ ആത്മവിശ്വാസം വെളിപ്പെടുത്തുന്ന പുതിയ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. ഒരു റിസോര്‍ട്ടില്‍ സമാധാനപരമായി സമയം ചെലവഴിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം മനസ്സു തുറന്നത്. തനിക്ക് പകരക്കാരുണ്ടാകാം എന്ന തിരിച്ചറിവും എന്നാല്‍ തനിക്കൊപ്പം നില്‍ക്കാന്‍ മറ്റാരുമില്ലെന്ന ഉറച്ച ബോധ്യവുമാണ് തന്റെ കരുത്തെന്നാണ് രവി മോഹന്‍ പറയുന്നത്.

‘ഞാന്‍ ശാന്തനായി എന്റെ ജീവിതം പടുത്തുയര്‍ത്തുകയാണ്. ഇതൊരിക്കല്‍ കൂടി എഴുതണമെന്ന് എനിക്ക് തോന്നി. നിങ്ങള്‍ക്ക് എന്താണോ പറയാനുളളത് അത് വീണ്ടും പറഞ്ഞോളൂ, കാരണം സ്ത്രീകള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങള്‍ കരുതുന്നു. പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകള്‍, നമ്മുടെ നീതിന്യായ വ്യവസ്ഥപോലും അത് തിരിച്ചറിയുന്നുണ്ട്.

സ്‌നേഹിക്കുന്നവര്‍ക്കായി ഞാന്‍ എന്താണ് ചെയ്തതെന്നും എന്റെ ഹൃദയശുദ്ധിയും ഒരു ദിവസം നിങ്ങള്‍ എല്ലാവരും മനസ്സിലാക്കും. ദയവായി മനുഷ്യനെ ജീവിക്കാന്‍ അനുവദിക്കൂ, നിങ്ങളുടെ മോശം ചിന്തകള്‍ നിങ്ങളില്‍ തന്നെ വയ്ക്കുക. ഞാന്‍ എന്റെ വഴിക്ക് പോവുകയാണ് ’-രവി മോഹന്‍ കുറിച്ചു.

മുന്‍ഭാര്യ ആര്‍തിയില്‍ നിന്ന് നേരിട്ട മാനസികവും സാമ്പത്തികവുമായ പീഡനങ്ങളെക്കുറിച്ച് അടുത്തിടെ രവി മോഹന്‍ വെളിപ്പെടുത്തിയിരുന്നു. ആര്‍തിയുമായുളള വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ ഗായിക കെനിഷ ഫ്രാന്‍സിസുമായുളള രവി മാേഹന്റെ സൗഹൃദവും വലിയ ചര്‍ച്ചയായിരുന്നു. തന്റെ ഹീലര്‍ എന്നും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളില്‍ ഒരാളെന്നുമാണ് കെനീഷയെ താരം വിശേഷിപ്പിച്ചത്. കെനിഷ ഇപ്പോള്‍ രവിയുടെ പുതിയ പ്രൊഡക്ഷന്‍ ഹൗസിന്റെ പങ്കാളി കൂടിയാണ്.

അതേസമയം അഭിനയരംഗത്തും സംവിധാനത്തിലും സജീവമാണ് രവി മോഹന്‍. സുധാ കൊങ്കരയുടെ പരാശക്തി എന്ന ചിത്രത്തിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.ഗണേഷ് ബാബു സംവിധാനം ചെയ്യുന്ന കരത്തെ ബാബു എന്ന ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. കൂടാതെ യോഗി ബാബുവിനെ നായകനാക്കി രവി മോഹന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ആന്‍ ഓര്‍ഡിനറി മാന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

Ads by Google
Wednesday 11 Mar 2026 12.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google