Sunday, March 15, 2026 Last Updated 44 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 10.34 AM

മുഖ്യമന്ത്രിയെ വിളിച്ചിട്ടുണ്ട്, മരുമകനെയും വിളിക്കണമെന്ന് എന്താണ് നിര്‍ബ്ബന്ധം ; പ്രതികരിച്ച് രാജീവ് ചന്ദ്രശേഖര്‍

uploads/news/2026/03/829559/rajeev-chandrasekhar.jpg

തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌ക്കരിക്കാനുള്ള മന്ത്രിമാരുടെ തീരുമാനം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിവാദം ഉണ്ടാക്കാനുള്ള പരിപാടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുഖ്യമന്ത്രിയ്‌ക്കൊപ്പം മരുമകനെ കൂടി വിളിക്കണമെന്ന് ഒരു നിര്‍ബ്ബന്ധവുമില്ലെന്നും മുഖ്യമന്ത്രിയെയും കുടുംബത്തെയും വിളിക്കണമെന്നത് ഏത് പ്രോട്ടോകോളാണെന്നും ചോദിച്ചു.

ബിജെപിയ്ക്ക് ഏതെങ്കിലും മന്ത്രിയെ ഒഴിവാക്കണമെന്ന് നിലപാടില്ല. മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബാക്കി ആരൊക്കെ പരിപാടിയില്‍ പങ്കെടുക്കണമെന്ന് പേര് നിര്‍ദേശിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കാണ്. ഏഴു ദിവസം മുമ്പ് അറിയിച്ചിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി അക്കാര്യം പറഞ്ഞില്ലെന്നും ചോദിച്ചു. മുഖ്യമന്ത്രിക്കൊപ്പം ആരു വരണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഇതെല്ലാം തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വിവാദം ഉണ്ടാക്കാനുള്ള നീക്കമാണ്. ഒരുമാസം കൂടി കഴിഞ്ഞാല്‍ മുഖ്യമന്ത്രി കസേരയില്‍ താന്‍ കാണില്ലെന്നും മന്ത്രിസ്ഥാനത്ത് മരുമകനും ഉണ്ടാകില്ലെന്ന് അദ്ദേഹത്തിനറിയാമെന്നും അതുകൊണ്ട് ഒരു വിവാദം ഉണ്ടാക്കുന്നു എന്നു മാത്രമേയുള്ളെന്നും പറഞ്ഞു. ഇതെല്ലാം തെരഞ്ഞെടുപ്പിന്റെ ശ്രദ്ധ തിരിക്കാന്‍ നിരാശയില്‍ നിന്നും ഉടലെടുത്ത തന്ത്രമാണ്.

പ്രധാനമന്ത്രി നാടിനുവേണ്ടി പ്രഖ്യാപിക്കാന്‍ പോകുന്നത് റെയില്‍വേ, റോഡ് പ്രൊജക്ടുകളാണ്. അതില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നടപടിയാണ് ഈ വിവാദം. പ്രധാനമന്ത്രി നാടിന് വേണ്ടി പല പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുമ്പോള്‍ മുഖ്യമന്ത്രി വിവാദമുണ്ടാക്കുകയാണെന്നും പറഞ്ഞു. നേരത്തേ ആറുവരിപ്പാതയുടെ ഉദ്ഘാടനം നടത്തുന്ന ചടങ്ങില്‍ നിന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയിരുന്നു.

ഇതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരായ എം.ബി. രാജേഷും കൃഷ്ണന്‍ കുട്ടിയും തീരുമാനിച്ചിരിക്കുകയാണ്. തന്നെ ഇന്നലെയാണ് അറിയിച്ചതെന്നും മുമ്പ് തീരുമാനിച്ച മറ്റു പരിപാടിയുണ്ടെന്നും കാണിച്ചാണ് എം.ബി. രാജേഷ് പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. അതേസമയം മുമ്പ് തീരുമാനിച്ച പരിപാടിയുണ്ടെന്ന് പറഞ്ഞാണ് കൃഷ്ണന്‍കുട്ടിയും വിട്ടു നില്‍ക്കുന്നത്.

Ads by Google
Wednesday 11 Mar 2026 10.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google