Saturday, March 14, 2026 Last Updated 30 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 09.52 AM

തരുണ്‍ മൂര്‍ത്തി- മോഹന്‍ലാല്‍ ചിത്രം ' എല്‍ 366' ചിത്രീകരണം പുരോഗമിക്കുന്നു

uploads/news/2026/03/829550/l366.jpg

തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തുടരും അസൂയാർഹമായ വിജയം നേടിയ ചിത്രമാണ്. നിരവധി ലൊക്കേഷനുകളിലായിട്ടാണ് തുടരും ചിത്രീകരണം പൂർത്തിയാക്കിയതെങ്കിലും,തൊടുപുഴയായിരുന്നു പ്രധാന ലൊക്കേഷൻ . വീണ്ടും തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്നചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനും തൊടുപുഴയാണ്. എൽ 366 എന്നു താൽക്കാലിക പേരോടെ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് നിർമ്മിക്കുന്നത്. ജനുവരി ഇരുപത്തിമൂന്നിന് ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിച്ചു വരുന്നു. വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. നായികയായി എത്തുന്നത് മീരാ ജാസ്മിനും. ചിത്രീകരണത്തിനിടയിലെ ചില കൗതുകങ്ങളായ കാഴ്ച്ചകളാണ് കറുപ്പിലും, വെളുപ്പിലും, കളറിലു മൊക്കെയായി അണിയറ പ്രവർത്തകർ പുറത്തുവിടുന്നത്.

അഭിനേതാക്കളും അണിയറ പ്രവർത്തകരുമൊക്കെ ഈ ചിത്രങ്ങളിലുണ്ട്. ലൗലജൻ എന്ന സാധാരണക്കാരനായപൊലീസ് സബ്ബ് ഇൻസ്പക്ടറുടെ കഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. സാധാരണക്കാരൻ്റെ ജീവിതത്തോടു ചേർന്നുനിന്നുകൊണ്ട് അവരുടെ വികാരവിചാരങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന കഥാപാത്രവും, സിനിമയുമാണിത്. റിയലിസ്റ്റിക്ക് ഇമോഷണൽ ഡ്രാമ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ലാലു അലക്സ്,മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, എന്നിവരും പ്രധാന താരങ്ങളാണ്. ഇഷ്ക്ക് ,ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.

സംഗീതം. ജെയ്ക്ക് ബിജോയ്സ്.
ഷാജികുമാറാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്- വിവേക് ഹർഷൻ.
ഓഡിയോ ഗ്രാഫി: വിഷ്ണു ഗോവിന്ദ്
കലാസംവിധാനം - ഗോകുൽ ദാസ്.
മേക്കപ്പ് - റോണക്സ് സേവ്യർ.
കോസ്റ്റ്യും - ഡിസൈൻ - മഷർ ഹംസ.
കോ-ഡയറക്ടർ - ബിനു പപ്പ .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മിറാഷ് ഖാൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ -അനസ് വി.
സ്റ്റിൽസ് - അമൽ.സി. സദർ .
പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സാൻ.
പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്.
തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.

Ads by Google
Wednesday 11 Mar 2026 09.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google