Saturday, March 14, 2026 Last Updated 2 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 08.41 AM

തെലുങ്ക് താരം സായ് ശ്രീനിവാസ് വിവാഹിതനാകുന്നു; വധു കാവ്യ റെഡ്ഡി

uploads/news/2026/03/829543/sai-sreenivas.jpg
photo-www.instagram.com/sreenivasbellamkonda/

തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസ് വിവാഹിതനാകുന്നു. കാവ്യ റെഡ്ഡിയാണ് സായ് ശ്രീനിവാസിന്റെ ഭാവി വധു. കഴിഞ്ഞ ദിവസം റൈദരാബാദില്‍ വച്ച് ഇരുവരും തമ്മിലുളള വിവാഹനിശ്ചയം നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തിനെത്തിയത്. നിര്‍മാതാവ് ബെല്ലാംകൊണ്ട സുരേഷിന്റെ മകന്‍ കൂടിയാണ് സായ് ശ്രീനിവാസ്്.

'' എന്റെ കാവ്യമ്മയ്ക്ക്... ജീവിതത്തിന് അതിന്റേതായ മനോഹരമായ സമയമുണ്ട്... എന്റേത്, നിന്നെ എന്റെ ലോകത്തേക്ക് കൊണ്ടുവന്നു. എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി, ശരിയായ സമയത്ത് എന്നെ വിശ്വസിച്ചതിന്, എന്റെ ദിവസങ്ങളില്‍ പോസിറ്റീവിറ്റിയും ഒരുപാട് ചിരികളും നിറച്ചതിന് നിന്റെ മുഖത്തെ ഈ ചിരി ഒരിക്കലും മായില്ലെന്ന് ഞാന്‍ ഉറപ്പ് തരുന്നു. എന്നെന്നേക്കുമായുള്ള നമ്മുടെ കൂടിച്ചേരലിനായി എനിക്ക് കാത്തിരിക്കാനാവില്ല. സ്‌നേഹത്തോടെ, നിന്റെ ശ്രീനി.

ഇത് വിവാഹനിശ്ചയമാണോ എന്ന് ചോദിക്കുന്നവരോട്, ഇത് നമ്മുടെ കുടുംബാംഗങ്ങളെ അറിയിക്കുന്ന ഉറപ്പിക്കല്‍ ചടങ്ങ് മാത്രമായിരുന്നു. ആഘോഷങ്ങള്‍ ഇതുവരെ തുടങ്ങിയിട്ടില്ല, തീയതി ഉടന്‍ പ്രഖ്യാപിക്കും''.- വിവാഹനിശ്ചയ ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കിഷ്‌കിന്ധാപുരി എന്ന ഹൊറര്‍ ത്രില്ലര്‍ ആണ് നടന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം ടൈസണ്‍ നായിഡു, ഹൈന്ദവ തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Ads by Google
Wednesday 11 Mar 2026 08.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google