Saturday, March 14, 2026 Last Updated 2 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Mar 2026 02.18 PM

ഈ അവാര്‍ഡ് നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു; വൈകാരിക കുറിപ്പുമായി സായ് പല്ലവി

sai-pallavi-
photo-www.instagram.com/saipallavi.senthamarai/

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് സായ് പല്ലവി. അടുത്തിടെ തമിഴ്നാട് സർക്കാരിന്റെ മികച്ച നടിയ്ക്കുള്ള പുരസ്കാരം ഗാർഗി എന്ന ചിത്രത്തിലെ അഭിനയത്തിന് സായ് പല്ലവി നേടിയിരുന്നു. പുരസ്കാരനേട്ടത്തിലുള്ള സന്തോഷം പങ്കിട്ട് സായ് പല്ലവി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘ഈ ബഹുമതിക്ക് തമിഴ്‌നാട് സർക്കാരിനോട് എന്റെ ഹൃദയം നിറഞ്ഞ നന്ദി. പ്രധാനപ്പെട്ട ഒരു കോൺവെർസേഷന് തുടക്കമിടാൻ വേണ്ടിയാണ് 'ഗാർഗി' നിർമ്മിച്ചത്. റിലീസിന് ശേഷം ആ സിനിമ ലക്ഷ്യം വെച്ചത് എന്താണോ അത് തന്നെ കൃത്യമായി നിറവേറ്റി. ഈ അംഗീകാരം (മികച്ച നടിക്കുള്ള പുരസ്കാരം) ഞാൻ എന്റെ വീട്ടിലെത്തിയത് പോലെയുമുള്ള ഒരു അനുഭവം എനിക്ക് നൽകുന്നു. ഈ അവാർഡ് പ്രിയപ്പെട്ട ആർ.എസ്. ശിവാജി സാറിനും 'ഗാർഗി'യുടെ മുഴുവൻ അണിയറപ്രവർത്തകർക്കുമായി ഞാൻ സമർപ്പിക്കുന്നു. ഗൗതം ചന്ദ്രൻ, 'ഗാർഗി'ക്കും എന്നിലുള്ള വിശ്വാസത്തിനും ആത്മവിശ്വാസത്തിനും നിങ്ങളുടെ അടങ്ങാത്ത അഭിനിവേശത്തിനും നന്ദി. മികച്ച സംവിധായകനും മികച്ച ചിത്രത്തിനുമുള്ള പുരസ്കാരങ്ങൾ നേടിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ!,’ സായ് പല്ലവി കുറിച്ചു.

ഈ തലമുറയിലെ നടിമാരിൽ ഏറ്റവും കൂടുതൽ ഫിലിംഫെയർ അവാർഡുകൾ നേടുന്ന ഏക തെന്നിന്ത്യൻ നടിയെന്ന റെക്കോർഡും അടുത്തിടെ സായ് പല്ലവി സ്വന്തമാക്കിയിരുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'അമരൻ' എന്ന ചിത്രത്തിലെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം കൂടി തേടിയെത്തിയതോടെ, സായ് പല്ലവിയുടെ ആകെ അവാർഡ് നേട്ടം ഏഴായി ഉയർന്നു.

ഏഴ് ഫിലിംഫെയർ അവാർഡുകൾ കൂടാതെ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ്, മൂന്ന് സൈമ അവാർഡുകൾ, തമിഴ്‌നാട് സർക്കാർ നൽകുന്ന പരമോന്നത സാംസ്കാരിക ബഹുമതിയായ 'കലൈമാമണി' പുരസ്കാരവും സായ് പല്ലവി നേടി.

നിലവിൽ നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ 'രാമായണ'ത്തിലൂടെ ബോളിവുഡിലേക്കും ചുവടുവെക്കുകയാണ് സായ് പല്ലവി. സീതയായി താരം സ്ക്രീനിലെത്തുന്നത് കാണാൻ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Ads by Google
Tuesday 10 Mar 2026 02.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google