Saturday, March 14, 2026 Last Updated 31 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.43 AM

ഇന്ത്യ ടി20 ഫൈനലില്‍ ജയിച്ചത് ഞാന്‍ കളി കാണാത്തതുകൊണ്ട്; പോസ്റ്റുമായി അമിതാഭ് ബച്ചന്‍

amitabh-bachchan

2026 ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. നാനാഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമായിരുന്നു. ഷാരുഖ് ഖാന്‍, കരീന കപൂര്‍, ആലിയ ഭട്ട്, വിക്കി കൗശല്‍ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനക്കുറിപ്പുകള്‍ പങ്കുവെച്ചു.

അതേസമയം ഇന്ത്യയുടെ ചരിത്രവിജയത്തില്‍ അമിതാഭ് ബച്ചന് മറ്റൊരു അഭിപ്രായമാണുണ്ടായിരുന്നത്. താന്‍ മത്സരം കാണാതിരുന്നതുകൊണ്ടാണ് ഇന്ത്യ കിരീടം നേടിയതെന്നാണ് മുതിര്‍ന്ന നടന്‍ പറയുന്നത്. ‘ഞാന്‍ പറഞ്ഞിരുന്നു, ഞാന്‍ കാണുന്നില്ലെങ്കില്‍ അവര്‍ ജയിക്കുമെന്ന്, അത് സംഭവിച്ചു’ തന്റെ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

താന്‍ കളി കണ്ടില്ലെങ്കില്‍ ടീം ജയിക്കുമെന്ന് വിശ്വസിക്കുന്ന ആരാധകരുണ്ട്. താന്‍ ഇന്ത്യന്‍ ടീമിന് നിര്‍ഭാഗ്യം കൊണ്ടുവരുന്ന ആളാണെന്ന് ഇതിനുമുമ്പും അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കുറിച്ചിട്ടുണ്ട്.

രസകരമായ കമന്റുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ വന്നത്. താങ്കള്‍ ചെയ്തത് വലിയ ത്യാഗമാണെന്നും ദയവായി തുടരുകയെന്നുമാണ് ഒരാള്‍ പറഞ്ഞത്. ഞാനും ഇതുതന്നെയാണ് ചെയ്തത്, ദൈവത്തിന് നന്ദി ഇന്ത്യ ജയിച്ചു എന്നായിരുന്നു മറ്റൊരു കമന്റ്.

Ads by Google
Tuesday 10 Mar 2026 10.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google