Tuesday, March 17, 2026 Last Updated 20 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Mar 2026 07.45 AM

സിപിഐഎമ്മിന് പകരം കോണ്‍ഗ്രസ് വന്നിട്ടു കാര്യമില്ല ; ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഈ മാസം തന്നെ

uploads/news/2026/03/829339/rajeev-and-modi1.jpg

ന്യൂഡല്‍ഹി: ബിജെപി വലിയ പ്രതീക്ഷകളുമായി എത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മാസം 15 നും 20 നും ഇടയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കും. സ്ഥാനാര്‍ഥി പട്ടിക ഒറ്റ ഘട്ടമായി പ്രഖ്യാപിക്കുമെന്നും ഈ മാസം തന്നെ ഇക്കാര്യത്തില്‍ തീരുമാനം അന്തിമമായി ഉണ്ടാകുമെന്നുമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരിക്കുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കള്‍ ബിജെപി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, പി കെ കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുന്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ വസതിയില്‍ ചേര്‍ന്ന യോഗം ഒന്നര മണിക്കൂറോളം നീണ്ടു.

കേരളത്തില്‍ ബിജെപിക്ക് അനുകൂല സാഹചര്യമാണുള്ളതെന്നാണ് യോഗം വിലയിരുത്തിയത്. സിപിഐഎമ്മിന് പകരം കോണ്‍ഗ്രസിനെ തിരഞ്ഞെടുക്കുന്നതില്‍ ഫലമില്ലെന്ന് ജനം തിരിച്ചറിയും. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഉടന്‍ചേരും. നിലവില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. പാര്‍ലമെന്ററി ബോഡിയാണ് സ്ഥാനാര്‍ത്ഥികളില്‍ തീരുമാനമെടുക്കുന്നതെന്നും വി. മുരളീധരന്‍ പറഞ്ഞു.

Ads by Google
Tuesday 10 Mar 2026 07.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google